കേളകം: മാവോവാദികള്‍ക്കെതിരെ പ്രതിരോധം വര്‍ധിപ്പിക്കുമ്പോഴും മലയോര മേഖലയില്‍ ഇവരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തുടര്‍ക്കഥയാകുന്നു. ആഴ്ചകള്‍ക്കു മുമ്പാണ് വിയറ്റ്നാം കുറിച്യ കോളനിയില്‍ മാവോവാദി സംഘമത്തെി മടങ്ങിയത്. രണ്ട് മാസത്തിനിടെ നാലുതവണ ഈ ഭാഗങ്ങളില്‍ മാവോവാദി സംഘമത്തെിയിരുന്നു. കര്‍ണാടക വനമേഖല അതിര്‍ത്തി പങ്കിടുന്ന കൊട്ടിയൂര്‍ വനത്തോട് ചേര്‍ന്ന കോളനിയില്‍ ആണ് മാവോവാദികളുടെ പതിവ് സന്ദര്‍ശനം. ഇതിനുമുമ്പും നിരവധിതവണ ഈഭാഗത്ത് മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, പൊലീസിന്‍െറ കാര്യമായ നിരീക്ഷണം ഈ മേഖലയില്‍ ഇല്ലാത്തതാണ് മാവോവാദികള്‍ രക്ഷപ്പെടുന്നതിനു കാരണമെന്നാണ് ആരോപണം. ഇതുകൊണ്ടുതന്നെ മാവോവാദികള്‍ ഈ പ്രദേശങ്ങളില്‍ ഇടക്കിടെ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത് തുടരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷവും മാവോവാദികള്‍ എത്തിയിരുന്നു. വിയറ്റ്നാം കുറിച്യ കോളനിയില്‍ തോക്കുധാരികളായ ആറുപേരാണ് ഒടുവില്‍ എത്തി മടങ്ങിയത്. അധികൃതര്‍ മാവോവാദി സാന്നിധ്യമുണ്ടാകുമ്പോള്‍ മാത്രം ഇവിടങ്ങളിലത്തെി പരിശോധന നടത്തി മടങ്ങും. പിന്നീടിങ്ങോട്ടു തിരിഞ്ഞുനോക്കാറില്ല. ഈ അവസരം മാവോവാദികള്‍ ഉപയോഗപ്പെടുത്തുന്നു. വനമേഖലയുമായി ചേര്‍ന്നാണ് ആദിവാസി കോളനികള്‍ സ്ഥിതിചെയ്യുന്നത്. ഇതുകൊണ്ടുതന്നെയാണ് വളരെയെളുപ്പത്തില്‍ മാവോവാദി സംഘം ഈ മേഖലകളിലത്തെുന്നത്. തങ്ങള്‍ നിങ്ങളുടെ രക്ഷക്കായാണ് പ്രവര്‍ത്തിക്കുന്നതെന്ന ആമുഖത്തോടെയാണ് സംഘം കോളനിവാസികളെ സമീപിക്കുന്നത്. ഇടയ്ക്കിടെ മാവോവാദിസംഘം ഈ പ്രദേശങ്ങളില്‍ വന്നുമടങ്ങുന്നതുകാരണം അധികൃതര്‍ക്കൊപ്പം നാട്ടുകാരും ആശങ്കയിലാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രമായ ആറളവും വിയറ്റ്നാം കോളനിക്കു പുറമെ നിടുംപൊയില്‍, പെരുവ, രാമച്ചി കോളനികളും മാവോവാദികളുടെ പതിവ് സന്ദര്‍ശന കേന്ദ്രങ്ങള്‍ ആവുന്നത് സര്‍ക്കാറിനും തലവേദനയാണ്. കൊട്ടിയൂര്‍-വയനാട് അതിര്‍ത്തിയില്‍ ചൊവ്വാഴ്ചയും മാവോവാദികളെ കണ്ടത്തെിയിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.