ഇരിട്ടി: കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് മുഴക്കുന്ന് ഗ്രാമപഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെടെ13 പേര്‍ക്ക് പരിക്കുപറ്റി. മുഴക്കുന്ന് പഞ്ചായത്ത് അംഗങ്ങളായ എ. വനജ (47) മുഴക്കുന്ന്, മിനിചന്ദ്രന്‍ (40) മുഴക്കുന്ന് എന്നിവര്‍ക്കും സിനി (38) ചുങ്കക്കുന്ന്, പൗലോസ് (56) പെരുമ്പഴശ്ശി, അഖില (18) പെരുമ്പഴശ്ശി, ജാന്‍സി (38) കാക്കയങ്ങാട്, പ്രഭാകരന്‍ (39), ആറളം ഫാം, ശോഭ (16) ഓടംതോട്, രമ്യ (18) ഓടംതോട്, ലീല (39) ആറളംഫാം, അനിത (37) ആറളം, ഷിജില (ഏഴ്) ആറളം ഫാം, ബദറുദ്ദീന്‍ (45) കീഴ്പ്പള്ളി എന്നിവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശി പ്പിച്ചു. ചൊവ്വാഴ്ച രണ്ടരയോടെയാണ് അപകടം. പേരാവൂരില്‍ നിന്നും ഇരിട്ടിയിലേക്ക് വരുകയായിരുന്ന സോളാര്‍ ബസും ഇരിട്ടിയില്‍ നിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും വിളക്കോടിനടുത്ത കുറുക്കന്‍മുക്കില്‍ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇരിട്ടി പേരാവൂര്‍ റോഡില്‍ കുറച്ചുസമയം ഗതാഗത തടസ്സമുണ്ടായി. പൊലീസ് സ്ഥലത്തത്തെി ബസുകള്‍ നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.