മാഹി ബൈപാസ് നഷ്ടപരിഹാരം: ഒത്തുതീര്‍പ്പിന് ശ്രമിക്കും –കര്‍മസമിതി

മാഹി: മാഹി ബൈപാസ് ഭൂവുടമകളുടെ നഷ്ടപരിഹാരം സംബന്ധിച്ച് നടക്കുന്ന കേസില്‍ സ്വീകാര്യമായ ഒത്തുതീര്‍പ്പിനു ശ്രമിക്കുമെന്ന് ബൈപാസ് കര്‍മസമിതി ഭാരവാഹികള്‍ അറിയിച്ചു. ഭൂമി ഏറ്റെടുത്ത് നാല് പതിറ്റാണ്ടുകാലം പിന്നിട്ടിട്ടും ബൈപാസിനായി ഭൂമി വിട്ടുകൊടുത്തവര്‍ക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ആര്‍ബിട്രേറ്റര്‍ നിശ്ചയിച്ച നഷ്ടപരിഹാരത്തുക നല്‍കാനാവില്ളെന്നും പുന$പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ദേശീയപാത വിഭാഗമാണ് പുതുച്ചേരി ജില്ലാ കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. കോടതി 27ന് കേസ് പരിഗണിക്കുമ്പോള്‍, ഇത് ലീഗല്‍ സര്‍വിസ് അതോറിറ്റിയിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കും. ദേശീയപാത വിഭാഗവുമായി സഹകരിക്കാന്‍ തയാറായാല്‍ ഭൂവുടമകള്‍ക്ക് ദോഷംവരാത്തൊരു നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതിന് ഉഭയകക്ഷി സമ്മതത്തോടെ ശ്രമംതുടരുകയാണ്. മാഹിയിലെ 220 ഭൂവുടമകള്‍ക്ക് ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി നിശ്ചയിച്ച 73.6 കോടി രൂപ കൂടുതലാണെന്നും ഇത് പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ദേശീയപാതാവിഭാഗം ആര്‍ബിട്രേറ്ററെ നിയമിച്ചത്. എന്നാല്‍, 38 വര്‍ഷത്തെ ഭൂവുടമകളുടെ കാത്തിരിപ്പും ദുരിതവും പരിഗണിച്ച് ആര്‍ബിട്രേറ്റര്‍ നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി 140 കോടിയായി വര്‍ധിപ്പിക്കുകയായിരുന്നു. ഇതിനെതിരെയാണ് പുതുച്ചേരി ജില്ലാ കോടതിയില്‍ ദേശീയപാതാവിഭാഗം ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതോടെ പ്രശ്നപരിഹാരത്തിന് സാധ്യത തെളിയുകയാണ്. കര്‍മസമിതി യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ എം. കുമാരന്‍ അധ്യക്ഷത വഹിച്ചു. ഡോ. വി. രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പൂവ്വച്ചേരി ഹരി, എ.പി. അശോകന്‍, കണ്ണിപ്പൊയില്‍ ബാബു, വടക്കന്‍ ജനാര്‍ദനന്‍, ടി.കെ. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.