മാഹിയെ മാലിന്യമുക്തമാക്കാന്‍ ജനകീയകൂട്ടായ്മ

മാഹി: മഴക്കാലപൂര്‍വ രോഗങ്ങള്‍ തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹുജനപിന്തുണയോടെ മാഹിയെ മാലിന്യമുക്തമാക്കാന്‍ ഡോ. വി. രാമചന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. മേഖലയാകെ ശുചീകരിച്ച് സംരക്ഷിക്കുന്നതിന് 26ന് മാഹിയിലെ മുഴുവന്‍വീടുകളിലും ബോധവത്കരണം നടത്തും. ഇതിനായി വാര്‍ഡ് തലത്തില്‍ സ്ക്വാഡുകള്‍ രൂപവത്കരിക്കും. മാലിന്യസംസ്കരണത്തിന് പദ്ധതി തയാറാക്കും. നഗരസഭക്ക് കീഴിലുള്ള 16 പൊതുകിണറുകള്‍ ശുചീകരിച്ച് പൊതുജനങ്ങള്‍ക്ക് ഉപയുക്തമാക്കും. മൂലക്കടവ് പുഴമലിനീകരണത്തിനെതിരെ ജനകീയ ഇടപെടല്‍ നടത്തും. നഗരത്തിലെ വിവിധകേന്ദ്രങ്ങളില്‍ ശൗചാലയങ്ങള്‍ പണിയും. ലഹരിയുല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ സര്‍ക്കാര്‍തലത്തിലുള്ള നടപടികളും ജനകീയ ഇടപെടലും നടക്കും. തീരദേശത്തെ പാറക്കല്‍ ഗ്രാന്‍റ് കനാല്‍ മാലിന്യമുക്തമാക്കും. ഗവ. ഹൗസില്‍ അഡ്മിനിസ്ട്രേറ്റര്‍ എസ്. മാണിക്കദീപന്‍െറ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ-സന്നദ്ധ സംഘടനാനേതാക്കള്‍ പങ്കെടുത്തു. 22ന് സംഘടനകള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ വിപുലമായ യോഗം സിവില്‍സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന് വാര്‍ഡ്തലത്തില്‍ പദ്ധതി ഊര്‍ജിതമായി നടപ്പിലാക്കുന്നതിന് രൂപരേഖയുണ്ടാക്കും. യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്ളാസ് നല്‍കും. യോഗത്തില്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഒ. പ്രദീപ്കുമാര്‍, വിവിധ സംഘടനാനേതാക്കളായ രമേശ് പറമ്പത്ത്, വടക്കന്‍ ജനാര്‍ദനന്‍, മനോളി മുഹമ്മദ്, സത്യന്‍ കേളോത്ത്, സത്യന്‍ കുനിയില്‍, എന്‍. ഉണ്ണി, കെ. ബദറുദ്ദീന്‍, ഇ.കെ. റഫീഖ്, കൂനന്‍ അനന്തന്‍, പി.വി. ചന്ദ്രദാസ്, വിജയന്‍ കയനാടത്ത്, വളവില്‍ സുധാകരന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.