തലശ്ശേരി: അടുത്ത സെപ്റ്റംബറോടെ തലശ്ശേരി നഗരസഭയെ പ്ളാസ്റ്റിക് മാലിന്യത്തില്‍ നിന്ന് മുക്തമാക്കുമെന്ന് ചെയര്‍മാന്‍ സി.കെ. രമേശന്‍ നഗരസഭാ യോഗത്തെ അറിയിച്ചു. ഇതിനായി ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ഓഫിസ് തുടങ്ങും. മൂന്ന് ജീവനക്കാരും ഒരു വാഹനവും അനുവദിക്കും. ഈ ഓഫിസിന്‍െറ നേതൃത്വത്തില്‍ ശുചീകരിച്ച പ്ളാസ്റ്റിക്കുകള്‍ മാത്രമേ ശേഖരിക്കുകയുള്ളൂ. ഇവ പിന്നീട് പ്ളാസ്റ്റിക് സംസ്കരണ കേന്ദ്രത്തിലേക്ക് അയക്കും. നഗരത്തിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ചെയര്‍മാന്‍. നഗരസഭ തന്നെ കുഴിയെടുത്ത് പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുഴിച്ചുമൂടുന്ന സ്ഥിതിയാണുള്ളതെന്ന് കൗണ്‍സിലര്‍ വി. പ്രവീഷ് ആരോപിച്ചു. മഴക്കാലത്ത് വയലുകളില്‍ മാലിന്യം നിറയുകയാണെന്നും ഇവ നീക്കം ചെയ്യാന്‍ നടപടിയെടുക്കണമെന്നും മറ്റൊരംഗമായ എം.എ. സുധീശന്‍ വ്യക്തമാക്കി. തലശ്ശേരി നഗരത്തിലെ ചില വീടുകളില്‍ ബാലവേലയുണ്ടെന്നും പൊലീസുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ നഗരസഭ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊട്ടിയ സ്ളാബുകള്‍ മാറ്റിയിടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.പി. അരവിന്ദാക്ഷന്‍ ആവശ്യപ്പെട്ടു. ദേശീയപാതയില്‍ കുന്നില്‍ ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഴയ ബസ്സ്റ്റാന്‍ഡിലെ നഗരസഭയുടെ അടച്ചിട്ട ടോയ്ലറ്റ് തുറക്കാനും നഗരത്തില്‍ അലഞ്ഞുതിരിയുന്ന പശുക്കളെ പിടിച്ചുകെട്ടാനും നടപടിയെടുക്കണമെന്ന് എം.വി. സ്മിത ആവശ്യപ്പെട്ടു. ആശ്രയ പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് ഒന്നര വര്‍ഷമായെങ്കിലും ആനുകുല്യങ്ങള്‍ ലഭ്യമാവുന്നില്ളെന്ന് സൗജത്ത് ടീച്ചര്‍ ചൂണ്ടിക്കാട്ടി. ഓടകളില്‍ നിന്ന് റോഡിലേക്ക് മാറ്റിയ മണ്ണ് നീക്കം ചെയ്തിട്ടില്ളെന്നും മഴ തുടങ്ങിയതോടെ വീണ്ടും ഓടകളിലേക്ക് തന്നെ വീഴുകയാണെന്നും പത്മജ പറഞ്ഞു. കുഴിപ്പങ്ങാട്ടെ തണ്ണീര്‍ത്തടം സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയത് പ്രദേശത്തെ വെള്ളത്തിന്‍െറ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതായി സാജിത ടീച്ചര്‍ അറിയിച്ചു. കൊടുവള്ളി സ്കൂളിനു സമീപത്തെ അപകട ഭീഷണിയുയര്‍ത്തുന്ന മരം മുറിച്ചുമാറ്റാന്‍ നടപടിയുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. അഡ്വ. വി. രത്നാകരന്‍, ഇ.കെ. ഗോപിനാഥന്‍ എന്നിവരും സംസാരിച്ചു. അപകട സാധ്യത നിലനില്‍ക്കുന്ന സ്ളാബുകള്‍ എത്രയും പെട്ടെന്ന് മാറ്റിയിടുമെന്ന് ചെയര്‍മാന്‍ മറുപടി നല്‍കി. നഗരസഭയുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധമന്ദിരത്തിന് 2014-15ലെ കുടിശ്ശികയും 2015-16 സാമ്പത്തിക വര്‍ഷത്തെ ഗ്രാന്‍റുമായി 3,37,800 രൂപ നല്‍കാനും യോഗം തീരുമാനിച്ചു. കെ.എല്‍.ജി.എസ്.ഡി.പി തദ്ദേശമിത്രം പദ്ധതിയുടെ ഭാഗമായുള്ള ഏഴ് പ്രവൃത്തികളുടെ എസ്റ്റിമേറ്റുകള്‍ ഉടന്‍ തായാറാക്കാനും പ്രവൃത്തി എട്ടുമാസത്തിനകം പൂര്‍ത്തിയാക്കാനും ചെയര്‍മാന്‍ നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.