തേനൂറും നാടന്‍ രുചിക്കൂട്ടുമായി മാമ്പഴ–ചക്കവിപണി

കണ്ണൂര്‍: നാടന്‍ മാങ്ങയുടെയും ചക്കയുടെയും രുചിയൂറുന്ന ഓര്‍മകളിലേക്ക് മടങ്ങാന്‍ ഇനി സ്റ്റേഡിയം കോര്‍ണറിലേക്കത്തെിയാല്‍ മതി. സ്റ്റേഡിയം കോര്‍ണറിലെ ജൈവസംസ്കൃതി പബ്ളിക് ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ നേതൃത്വത്തിലുള്ള ജൈവ ഉല്‍പന്ന വിപണന സ്റ്റാളിലാണ് നാടന്‍ ചക്കപ്പഴത്തിന്‍െറയും മാങ്ങയുടെയും നിറശേഖരമുള്ളത്. ഗ്രാമപ്രദേശങ്ങളില്‍ സുലഭമായി കാണുന്ന വെങ്ങരപ്പള്ളി, തോത്താപുരി, സേന്തൂരി, ഗിണിമാവ്, ബാദാമി തുടങ്ങി വിവിധ ഇനങ്ങളിലുള്ള നാടന്‍ മാമ്പഴങ്ങളും തേന്‍വരിക്ക ഇനത്തിലുള്ള ചക്കയുമാണ് സ്റ്റാളില്‍ വില്‍പനക്കത്തെിയിട്ടുള്ളത്. മാമ്പഴത്തിന് കിലോക്ക് 60 രൂപയും ചക്കക്ക് കിലോ 18 രൂപയുമാണ് വില. ജൈവസംസ്കൃതി പബ്ളിക് ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ നേതൃത്വത്തില്‍ എല്ലാമാസവും അവസാന ആഴ്ചയിലെ വ്യാഴം, വെള്ളി ദിവസങ്ങളില്‍ സ്റ്റേഡിയം കോര്‍ണറിലെ സ്റ്റാളില്‍ ജൈവപച്ചക്കറി, പഴം ഉല്‍പന്നങ്ങള്‍ വിറ്റഴിക്കല്‍മേള സംഘടിപ്പിക്കാറുണ്ട്. ഇതോടനുബന്ധിച്ചാണ് നാടന്‍ മാമ്പഴ, ചക്ക പ്രദര്‍ശന വില്‍പനമേള സംഘടിപ്പിച്ചത്. രണ്ടാഴ്ച നീളുന്ന മേള ഈമാസം 13നാണ് ആരംഭിച്ചത്. ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് ചേക്കേറിയവരാണ് വാങ്ങാനത്തെുന്നവരില്‍ ഭൂരിഭാഗവുമെന്ന് മേളയിലെ വില്‍പനക്കാര്‍ അറിയിച്ചു. ബക്കളത്തെ അനില്‍, തില്ലങ്കേരിയിലെ ഷിംജിത്ത്, ആലക്കോട്ടെ അനില്‍ തുടങ്ങിയ ജൈവകര്‍ഷകരാണ് മേളയിലേക്കുള്ള ചക്കയും മാമ്പഴവുമത്തെിക്കുന്നത്. ട്രസ്റ്റ് ഭാരവാഹികള്‍ ജൈവകര്‍ഷകരുടെ കൃഷിയിടത്തിലത്തെി വിളകള്‍ നേരിട്ട് പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയശേഷമാണ് സ്റ്റേഡിയം കോര്‍ണറിലെ വില്‍പനസ്റ്റാളില്‍ വിപണനത്തിനുള്ള അനുമതി നല്‍കുന്നത്. വിലനിര്‍ണയത്തിലും മിതത്വം പാലിക്കണമെന്ന നിര്‍ദേശവും ട്രസ്റ്റ് നേതൃത്വം നല്‍കാറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.