കണ്ണൂര്‍: സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ഉപയോഗശൂന്യമായ വാഹനങ്ങള്‍ തള്ളുന്നത് പതിവാകുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഉപയോഗശൂന്യമായ നിരവധി വാഹനങ്ങളാണ് സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ അങ്ങിങ്ങായി ഉപേക്ഷിച്ച നിലയിലുള്ളത്്. മഴക്കാലമായതോടെ ഈ വാഹനങ്ങള്‍ മാലിന്യങ്ങള്‍ നിറഞ്ഞ് കൊതുകുകളുടെയും കൂത്താടികളുടെയും പ്രജനനകേന്ദ്രമായും മാറുന്നുണ്ട്. അധികാരികളുടെ തൊട്ടുമുന്നില്‍ തന്നെയുള്ള ഇത്തരം ക്രമക്കേടുകളില്‍ കൃത്യമായ നടപടികളില്ലാത്തതില്‍ പ്രതിഷേധം ശക്തമാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള വാഹനങ്ങളാണ് ഉപേക്ഷിച്ച നിലയിലുള്ളത്. ആരോഗ്യവകുപ്പിന്‍െറ കീഴിലുള്ളവയാണ് ഭൂരിഭാഗവും. ദിവസങ്ങള്‍ കഴിയുന്തോറും വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. ഇത്തരം വാഹനങ്ങളില്‍ സാമൂഹികവിരുദ്ധര്‍ മദ്യപാനത്തിനും മറ്റ് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി തമ്പടിക്കുന്നതായും പരാതിയുണ്ട്. ഉപേക്ഷിച്ച വാഹനങ്ങള്‍ക്കകത്ത് ഉപേക്ഷിച്ച മദ്യക്കുപ്പികളും മറ്റ് അവശിഷ്ടങ്ങളുമുണ്ട്. ഇത്തരം വാഹനങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേകം സ്ഥലം കണ്ടത്തെുകയോ അല്ലാത്ത പക്ഷം ഇത്തരം വാഹനങ്ങള്‍ ഇരുമ്പ് വിലക്ക് ലേലം ചെയ്ത് വില്‍ക്കുകയോ ചെയ്താല്‍ പ്രശ്നത്തിന് പരിഹാരമാകുമെങ്കിലും അധികൃതര്‍ ഇതിനുനേരെ കണ്ണടക്കുന്നതായാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.