ഓവുചാല്‍ ഇല്ല; രാജാറോഡ് വെള്ളക്കെട്ട് ഭീഷണിയില്‍

നീലേശ്വരം: കാലവര്‍ഷം ആരംഭിച്ചതോടെ രാജാറോഡ് വെള്ളക്കെട്ട് ഭീഷണിയില്‍. ഓവുചാല്‍ ഇല്ലാത്തതിനാല്‍ ചെറിയമഴ പെയ്യുമ്പോള്‍പോലും റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. കനറാ ബാങ്ക് റോഡ് ജങ്ഷന്‍ പരിസരത്തെ വെള്ളക്കെട്ട് സമീപത്തെ വ്യാപാരികള്‍ക്കും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടാവുകയാണ്. റോഡരികില്‍ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം റോഡിന്‍െറ നടുവിലൂടെയാണ് ജനങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടിവരുന്നത്. ഇത് അപകടസാധ്യത ഉണ്ടാക്കുകയാണ്. അമിതവേഗത്തില്‍ വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടക്കാരുടെ ദേഹത്ത് ചളിവെള്ളം തെറിക്കുന്നുണ്ട്. സമീപത്തെ കടകളിലേക്കും മലിനജലം തെറിക്കുന്നു. കനത്ത മഴ പെയ്താല്‍ ബസ്സ്റ്റാന്‍ഡ് മുതല്‍ റെയില്‍വേ സ്റ്റേഷന്‍വരെയുള്ള റോഡ് വെള്ളത്തിനടിയിലായിരിക്കും. കഴിഞ്ഞവര്‍ഷം ഒരുദിവസം മുഴുവന്‍ രാജാറോഡ് വെള്ളത്തിനടിയിലായിരുന്നു. അന്ന് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. റോഡ് വികസനത്തിനായി സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ച ഒരുകോടി രൂപ നഗരസഭ ചെലവഴിച്ചിട്ടില്ല. നഗരസഭയുടെ അനാസ്ഥകാരണം ദുരിതമനുഭവിക്കുന്നത് സാധാരണക്കാരാണ്. വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.