വൈദ്യുതിവിളക്കുകള്‍ പ്രകാശിക്കുന്നില്ല; മാഹി ടാഗോര്‍ പാര്‍ക്ക് സാമൂഹികവിരുദ്ധരുടെ താവളമാകുന്നു

മാഹി: മാഹി ടാഗോര്‍ പാര്‍ക്കിലെ വൈദ്യുതിവിളക്കുകളുടെ പ്രകാശം നിലച്ചിട്ട് മാസങ്ങളായി. ഇതുകാരണം സന്ധ്യമയങ്ങിയാല്‍ പാര്‍ക്ക് മദ്യപരുടെയും സാമൂഹികവിരുദ്ധരുടെയും താവളമായി മാറുകയാണെന്ന് പരാതി ഉയര്‍ന്നിരിക്കുകയാണ്. വിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് സാമൂഹികപ്രവര്‍ത്തകരുടെ സംഘടനകള്‍ നിവേദനം നല്‍കിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പാര്‍ക്കിലത്തെുന്നവര്‍ ഇരുട്ടുന്നതോടെ സ്ഥലംവിടുകയാണ്.പാര്‍ക്കില്‍ ശാസ്ത്രീയമായ രീതിയില്‍ വയറിങ് നടത്തി വിളക്കുകള്‍ കത്തിക്കുന്നതിന് പകരം താല്‍ക്കാലിക സംവിധാനങ്ങളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പരാതിയുണ്ട്. ഇതുകാരണമാണ് വിളക്കുകള്‍ ഇടക്കിടെ പ്രകാശിക്കാതാവുന്നത്. വെളിച്ചം പുന$സ്ഥാപിച്ച് സാമൂഹികവിരുദ്ധരില്‍നിന്ന് പാര്‍ക്കിനെ മോചിപ്പിക്കണമെന്ന് സ്ഥിരമായി പാര്‍ക്കിലത്തെുന്ന കുടുംബങ്ങള്‍ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.