മുഴപ്പിലങ്ങാട് വന്‍ കഞ്ചാവ് ശേഖരം പിടികൂടി

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് മഠത്തിനുസമീപം ആള്‍ത്താമസമില്ലാത്ത ‘റാസ്’ ക്വാര്‍ട്ടേഴ്സിനടുത്ത് വന്‍ കഞ്ചാവ് ശേഖരം പിടികൂടി. ശനിയാഴ്ച ഉച്ചയോടെ ക്വാര്‍ട്ടേഴ്സിന്‍െറ മുകളിലെ നിലയുടെ പുറംഭാഗം വൃത്തിയാക്കുന്നതിനിടെ സംശയകരമായ സാഹചര്യത്തില്‍ വലിയ പൊതി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ക്വാര്‍ട്ടേഴ്സ് ഉടമ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ എടക്കാട് പൊലീസും സംഘവും പൊതിതുറന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവിന്‍െറ ചെറു പാക്കറ്റുകളാണെന്ന് മനസ്സിലായത്. 1000 രൂപയെങ്കിലും വിലവരുന്ന 200ഓളം ചെറുപാക്കറ്റുകളാണ് പൊതിയിലുണ്ടായിരുന്നത്. കഞ്ചാവ് ശേഖരം എടക്കാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. നാളുകളായി മുഴപ്പിലങ്ങാടും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വില്‍പന തകൃതിയായി നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പൊലീസ് വേണ്ടത്ര ജാഗ്രത കാണിക്കാത്തതാണ് കഞ്ചാവ് ലോബിക്ക് സഹായകമാവുന്നതെന്നും നാട്ടുകാര്‍ ചുണ്ടിക്കാട്ടുന്നു. ഏതാനും ദിവസംമുമ്പ് മുഴപ്പിലങ്ങാട് സ്വദേശികളായ രണ്ടു യുവാക്കളെ പാപ്പിനിശ്ശേരിയില്‍ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. കഞ്ചാവ് വില്‍പനയും ഉപയോഗവും പ്രദേശത്ത് വ്യാപകമാകുന്നതിന്‍െറ തെളിവാണിതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കഞ്ചാവ് ശേഖരത്തിലെ പ്രതികളെ പിടികൂടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.