കൂട്ടുപുഴ ചെക്പോസ്റ്റില്‍ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

ഇരിട്ടി: കുടക് റോഡിലെ അതിര്‍ത്തി ചെക്പോസ്റ്റായ കൂട്ടുപുഴ കിളിയന്തറയില്‍ വീണ്ടും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. 900 പാക്കറ്റ് ഹാന്‍സ്, 558 പാക്കറ്റ് കൂള്‍ലിപ്പ് തുടങ്ങിയ 16 കിലോയിലധികം നിരോധിത പാന്‍ ഉല്‍പന്നങ്ങളാണ് പിടികൂടിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി. സുരേഷിന്‍െറ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവ പിടികൂടിയത്. കൂട്ടുപുഴയില്‍ നിന്നും ഇരിട്ടിയിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന്‍െറ സീറ്റിനടിയില്‍ പ്ളാസ്റ്റിക് ചാക്കില്‍ കെട്ടിവെച്ച നിലയിലായിരുന്നു. എന്നാല്‍, ഇതിന്‍െറ ഉടമയെ കണ്ടത്തൊനായില്ല. വീരാജ്പേട്ടയില്‍ നിന്നും ബസില്‍ കൂട്ടുപുഴയില്‍ എത്തിച്ചശേഷം ബസ് മാറിക്കയറി ഇരിട്ടി ഭാഗത്തേക്ക് കൊണ്ടുവരുകയായിരുന്നു ഇവ എന്നാണ് എക്സൈസ് സംഘത്തിന്‍െറ നിഗമനം. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ അയ്യായിരത്തോളം പാക്കറ്റ് പാന്‍മസാലകളാണു കൂട്ടുപുഴ ചെക്പോസ്റ്റില്‍ എക്സൈസ് സംഘം പിടികൂടിയത്. ഈ കേസുകളിലൊന്നും ഇവ കടത്തുന്നവരെ കണ്ടത്തൊനായിട്ടില്ല. കൂടാതെ കഴിഞ്ഞ ദിവസം ഇരിട്ടി എസ്. ഐയുടെ നേതൃത്വത്തിലുള്ള സംഘം, നാളികേരം എന്ന വ്യാജേന കടത്തുകയായിരുന്ന പതിനഞ്ച് ചാക്കോളം പാന്‍മസാല പിടികൂടി. കടത്താന്‍ ഉപയോഗിച്ച പിക്കപ് വാഹനം കസ്റ്റഡിയില്‍ എടുക്കുകയും വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. കേരളത്തില്‍ നിരോധിക്കപ്പെട്ടിട്ടുള്ള ഇത്തരം ഉല്‍പന്നങ്ങള്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് കര്‍ണാടകയില്‍ നിന്നും കടത്തിക്കൊണ്ടുവരുന്നത്. ഇത് ഉപയോഗിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വിപണിയും ഇരിട്ടിയുടെ മലയോര മേഖലയില്‍ വിപുലമായുണ്ട്. കര്‍ണാടകയില്‍ വെറും അഞ്ച് രൂപക്കു ലഭിക്കുന്ന പാന്‍പരാഗ് പോലുള്ള ഉല്‍പന്നങ്ങള്‍ പാക്കറ്റ് ഒന്നിന് 30 മുതല്‍ 60 രൂപ വരെ വിലക്കാണ് ഇവിടെ വില്‍ക്കുന്നത്. ഇവ കടത്തിക്കൊണ്ടുവരുന്നതും കൈവശംവെക്കുന്നതും കുറ്റകരമാണെങ്കിലും വെറും നിസ്സാര കേസ് മാത്രമേ എടുക്കാനാവൂ എന്നതും എളുപ്പത്തില്‍ ജാമ്യം കിട്ടുമെന്നതും പിടിക്കപ്പെട്ടാലും വീണ്ടും ഇതേ കുറ്റം ചെയ്യാന്‍ പ്രതികളെ പ്രേരിപ്പിക്കുന്നു. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി. സുരേഷിനെ കൂടാതെ പ്രിവന്‍റിവ് ഓഫിസര്‍ കെ.പി. വിജയന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി. ബാബു ജയേഷ്, പി. ജലീഷ്, പി.ടി. സജിത്ത് എന്നിവരും പാന്‍മസാല പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.