ഡെപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസപ്രമേയം നാളെ

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെയുള്ള എല്‍.ഡി.എഫ് അവിശ്വാസപ്രമേയം നാളെ. രാവിലെ കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വരണാധികാരിയായ ജില്ലാ കലക്റുടെ സാന്നിധ്യത്തിലാണ് പ്രമേയം അവതരിപ്പിക്കുക. എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് എന്‍. ബാലകൃഷ്ണന്‍ മാസ്റ്റര്‍ പ്രമേയം അവതരിപ്പിക്കും. തൈക്കണ്ടി മുരളീധരനാണ് അനുവാദകന്‍. പ്രമേയത്തിന്മേല്‍ ചര്‍ച്ചയും തുടര്‍ന്ന് വോട്ടെടുപ്പും നടക്കും. വോട്ടെടുപ്പില്‍ ഡെപ്യൂട്ടി മേയര്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചില്ളെങ്കില്‍ പിന്നീട് തെരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷിനെ കൂട്ടുപിടിച്ചാണ് എല്‍.ഡി.എഫ് അവിശ്വാസത്തിന് ഒരുങ്ങുന്നത്. ഇരുമുന്നണികള്‍ക്കും തുല്യസീറ്റുകളുള്ളതിനാല്‍ പിഴവുപറ്റാതിരിക്കാന്‍ ജാഗ്രതയിലാണ് ഇരുപക്ഷവും. വോട്ടെടുപ്പുനടന്നാല്‍ പിഴവു പറ്റാതിരിക്കുന്നതിനുള്ള നിര്‍ദേശങ്ങളടക്കം നല്‍കിക്കഴിഞ്ഞു. മെഡിക്കല്‍ ലീവുപോലുള്ള ഒഴികഴിവ് പറഞ്ഞ് കൗണ്‍സില്‍ യോഗത്തില്‍ ഹാജരാകാതിരിക്കാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തിയും എല്‍.ഡി.എഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പി.കെ. രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കുന്നതിനെ സി.പി.ഐ എതിര്‍ത്തനിലക്ക് എല്‍.ഡി.എഫ് ഏറെ ജാഗ്രതയോടെയാണ് അവിശ്വാസപ്രമേയം വിജിയിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത്. മുസ്ലിം ലീഗ് ജില്ലാ സമിതി ചേര്‍ന്ന് ഇന്നലെ കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. കണ്ണൂര്‍ കോര്‍പറേഷനിലെ പ്രഥമ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് അധികാരത്തിലത്തെുന്നത് പി.കെ. രാഗേഷിന്‍െറ പിന്‍ബലത്തിലായിരുന്നു. എന്നാല്‍, സ്ഥിരംസമിതി തെരഞ്ഞെടുപ്പില്‍ രാഗേഷിനെ ഒപ്പംകൂട്ടി യു.ഡി.എഫ് നേട്ടംകൊയ്തു. നിയമസഭാ തെരഞ്ഞെടുപ്പുസമയത്തും വിലപേശലുമായി ഉറച്ചുനിന്ന രാഗേഷിനെ കോണ്‍ഗ്രസ് പുറത്താക്കിയതോടെയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം സ്വന്തമാക്കാന്‍ എല്‍.ഡി.എഫിന് അവസരമൊരുങ്ങിയത്. അവിശ്വാസം വിജയിച്ചാല്‍ എല്‍.ഡി.എഫിന്‍െറ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി പി.കെ. രാഗേഷ് തന്നെയാകും. മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികള്‍ സ്വന്തമാകുന്നതോടെ കോര്‍പറേഷന്‍ ഭരണത്തെ ചലിപ്പിക്കാനാവുമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്. നിലവില്‍ എം.പിയും എം.എല്‍.എയും ഇടതുമുന്നണിയില്‍ നിന്നാണെന്നതും കോര്‍പറേഷന്‍ വികസനത്തിന് വേഗംകൂട്ടുമെന്ന് എല്‍.ഡി.എഫ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.