കുഞ്ഞാമിന കൊലക്കേസ്: അന്വേഷണ സംഘം ഗുജറാത്തില്‍

ഇരിക്കൂര്‍: ഇരിക്കൂര്‍ സിദ്ദീഖ് നഗറിലെ റുബീന മന്‍സിലില്‍ മെരടന്‍ കുഞ്ഞാമിന കൊലക്കേസില്‍ പ്രതികളെ തേടി പൊലീസ് ഗുജറാത്തില്‍. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ പ്രതികള്‍ ഒരു മാസം താമസിച്ചപ്പോള്‍ ലോഡ്ജില്‍ നല്‍കിയ വിലാസം ഗുജറാത്തിലെ പോര്‍ബന്തറിലേതായിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണസംഘം ഗുജറാത്തിലേക്ക് പോയത്. അന്വേഷണത്തിനിടയില്‍ പ്രതികള്‍ ഒരാഴ്ചക്കാലം മഹാരാഷ്ട്രയിലെ റായ്ഗഡില്‍ വാടകക്ക് താമസിച്ചിരുന്നതായി കണ്ടത്തെിയിരുന്നു. ഇവിടെ വാടകക്ക് താമസസ്ഥലം ഏര്‍പ്പാട് ചെയ്തയാളെ പൊലീസ് സംഘം ചോദ്യം ചെയ്തു. കൊലപാതകം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമത്തൊത്തതിനെ തുടര്‍ന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. കുഞ്ഞാമിന വധക്കേസ് ഇരിട്ടി ഡിവൈ.എസ്.പി സുദര്‍ശന്‍െറ മേല്‍നോട്ടത്തില്‍ മട്ടന്നൂര്‍ സി.ഐ ഷജു ജോസഫ്, ഇരിക്കൂര്‍ എസ്.ഐ കെ.വി. മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.