കണ്ണൂര്‍: ഒരുമാസം മുമ്പ് ടാര്‍ ചെയ്ത റോഡ് കേബിളിടാനായി വെട്ടിക്കീറുന്നത് നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റും അധികൃതരും ചര്‍ച്ച നടത്തി പ്രവൃത്തി പുനരാരംഭിച്ചു. കാട്ടാമ്പള്ളി അക്ബര്‍ റോഡിലാണ് സംഭവം. കെ.എം. ഷാജി എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 21ലക്ഷം രൂപ ചെലവഴിച്ചാണ് ഒരുമാസം മുമ്പ് റോഡ് ടാര്‍ ചെയ്തത്. കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി അധികൃതരുടെ നേതൃത്വത്തില്‍ കേബിളിടാനായി റോഡ് വെട്ടിക്കീറാന്‍ തുടങ്ങിയതോടെ കാല്‍നടയാത്രയും വാഹന ഗതാഗതവും പ്രയാസമായതോടെയാണ് നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് ചിറക്കല്‍ മണ്ഡലം പ്രസിഡന്‍റ് ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി, യു.ഡി.എഫ് 65ാം ബൂത്ത് ചെയര്‍മാന്‍ സൈനുദ്ദീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവൃത്തി തടഞ്ഞത്. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സോമനും അധികൃതരും സ്ഥലത്തത്തെി നാട്ടുകാരുമായി ചര്‍ച്ച നടത്തി. കേബിളിടാനായി വെട്ടിപ്പൊളിച്ച സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് ഇട്ട് ഉറപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.