കണ്ണൂര്‍: മണ്‍സൂണ്‍കാല റോഡ് പരിശോധന കര്‍ശനമാക്കാനുള്ള പദ്ധതിയുമായി ജില്ലാ പൊലീസിന്‍െറ ‘ഓപറേഷന്‍ റെയിന്‍ബോ’ പദ്ധതിക്ക് തുടക്കം. മഴക്കാലത്ത് റോഡപകടങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയിലൂടെ റോഡ് നിയമം കൃത്യമായി പാലിക്കുന്ന ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കും. ജില്ലാ പെട്രോള്‍ പമ്പ് അസോസിയേഷന്‍ പൊലീസുമായി സഹകരിച്ച് ജില്ലയിലെ 142 പമ്പുകളില്‍നിന്നാണ് പെട്രോള്‍ സൗജന്യമായി നല്‍കുന്നത്. നിയമംപാലിച്ച് ഹെല്‍മറ്റ് ധരിച്ച് വണ്ടി ഓടിക്കുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ജില്ലാ പൊലീസ് സമ്മാന കൂപ്പണ്‍ വിതരണം ചെയ്യും. എല്ലാ ആഴ്ചകളിലും നറുക്കെടുപ്പിലൂടെ മൂന്നുപേര്‍ക്ക് വീതമാണ് സൗജന്യമായി പെട്രോള്‍ ലഭ്യമാക്കുക. ഡ്രൈവര്‍മാരുടെ അശ്രദ്ധകൊണ്ടും വാഹനങ്ങളുടെ മെക്കാനിക്കല്‍ തകരാര്‍ കാരണവും അപകടം വരാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണവും വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധനയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതിയാണ് ഓപറേഷന്‍ റെയിന്‍ബോ. ജില്ലയിലെ 45 സ്കൂളുകളിലും ബോധവത്കരണ ക്ളാസ് നടത്തും. സ്കൂള്‍ ബസുകളുടെ സുരക്ഷയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ സ്കൂളുകളിലെ വാഹനങ്ങളുടെയും കുട്ടികളെ കൊണ്ടുവരുന്ന മറ്റ് വാഹനങ്ങളുടെയും പ്രവര്‍ത്തനക്ഷമത പരിശോധന സൗജന്യമായി ചെയ്യും. കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപ് ഓപറേഷന്‍ റെയിന്‍ബോയുടെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പൊലീസിന്‍െറ മറ്റൊരു പദ്ധതിയായ ക്രൈം സ്റ്റോപ്പര്‍ വിഡിയോ ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ പ്രകാശനം ചെയ്തു. ജില്ലയില്‍ ആക്രമണസാധ്യത ഒഴിവാക്കാന്‍വേണ്ടി സാമൂഹികവിരുദ്ധരെ കുറിച്ചും ആയുധശാലകളെ കുറിച്ചും വിവരമറിയിക്കാനായി ജില്ലാ പൊലീസിന്‍െറ 1090 എന്ന നമ്പറില്‍ അറിയിക്കാനുള്ള പദ്ധതിയാണ് ക്രൈം സ്റ്റോപ്പര്‍. ഇതിന്‍െറ ഹ്രസ്വ വിഡിയോയാണ് ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തത്. വി.കെ. അന്‍ഷാദാണ് ക്രൈം സ്റ്റോപ്പര്‍ വിഡിയോയുടെ സംവിധായകന്‍. ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, പി. ഷാഹിന്‍, എസ്.എന്‍. വിദ്യാമന്ദിര്‍ പ്രിന്‍സിപ്പല്‍ ദീപിക ജയദാസ്, ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ട്രാഫിക് നോഡല്‍ ഓഫിസര്‍ വി.കെ. അബ്ദുല്‍ നിസാര്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.