കണ്ണൂര്‍: സ്കൂളുകളില്‍ ആറാം പ്രവൃത്തിദിവസത്തെ തലയെണ്ണല്‍ ബുധനാഴ്ച നടക്കുമ്പോള്‍ വിദ്യാഭ്യാസ കലണ്ടര്‍ ഏകീകരണം സാധ്യമാവാത്തത് അധ്യാപകരെയും വിദ്യാര്‍ഥികളെയും കുഴക്കുന്നു. മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ഇത്തവണ കണക്കെടുപ്പിന് മുമ്പുതന്നെ റമദാന്‍ അവധിക്കായി അടച്ചു. വരും വര്‍ഷം മേയ് അവസാനത്തോടെ റമദാന്‍ ആരംഭിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഒരുവിഭാഗം സ്കൂളുകള്‍ ജൂണില്‍ തുറക്കാത്ത അവസ്ഥയുണ്ടാകും. ഇത്തവണ സ്കൂള്‍ അടക്കുന്നതിനുമുമ്പ് കണക്കെടുത്തശേഷം തുറക്കുമ്പോള്‍ ഒരുവട്ടംകൂടി കണക്കെടുത്ത് നല്‍കാനാണ് അധികൃതര്‍ നല്‍കിയ നിര്‍ദേശം. ജൂണ്‍ നാലുവരെ മൂന്നു ദിവസത്തെ പ്രവൃത്തിദിനങ്ങളിലെ കണക്കെടുത്തശേഷം റമദാന്‍ അവധി കഴിഞ്ഞ് തുറന്നശേഷമുള്ള മൂന്നു പ്രവൃത്തിദിനങ്ങളിലെ കണക്കെടുത്ത് ക്രോഡീകരിച്ചാണ് അയക്കേണ്ടത്. ഏപ്രിലില്‍ അത്യുഷ്ണത്താല്‍ സംസ്ഥാനം ചുട്ടുപൊള്ളുന്നതിനാല്‍ ഒരുവിഭാഗം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ സംസ്ഥാന ബാലാവകാശ കമീഷനിലും പൊതു വിദ്യാഭ്യാസവകുപ്പിലും നേരത്തേ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ കലണ്ടര്‍ ഏകീകരിക്കുമെന്ന് തീരുമാനമെടുത്തിരുന്നു. എന്നാല്‍, ഉത്തരവുകളൊന്നും ഇറങ്ങിയില്ല. ഫലത്തില്‍ വിദ്യാഭ്യാസവര്‍ഷം ആരംഭിക്കുമ്പോള്‍തന്നെ അടച്ചിടേണ്ട ഗതികേടിലാണ് സംസ്ഥാനത്തെ മുസ്ലിം കലണ്ടര്‍പ്രകാരം പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍. സ്കൂള്‍ പ്രവേശത്തെ ഇത് സാരമായി ബാധിച്ചതായി അധ്യാപകര്‍ പറയുന്നു. പി.ടി.എയുടെ ആവശ്യപ്രകാരം ചില സ്കൂളുകളെങ്കിലും ജനറല്‍ കലണ്ടറിലേക്ക് മാറിയത് കുറച്ച് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസകരമാണ്. കലണ്ടര്‍ ഏകീകരണം വൈകുന്നതിനനുസരിച്ച് മൂന്നുനാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ എസ്.എസ്.എല്‍.സി പരീക്ഷയും അവധിയും ഒന്നിച്ചുവരുമെന്ന ആശങ്കയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.