നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസില്‍ സ്വകാര്യ ബസിടിച്ച് 15 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: നടാലില്‍ നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ സ്വകാര്യ ബസിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. പയ്യന്നൂര്‍ പോളിടെക്നിക് വിദ്യാര്‍ഥിനികളായ മുഴപ്പിലങ്ങാട്ടെ വിസ്മയ (18), അനുഷ (18), മുഴപ്പിലങ്ങാട്ടെ വിനീത (33), വലിയന്നൂരിലെ സജീവന്‍ (49), രാജീവന്‍ (50), മോനിഷ (27), ലിജിഷ (27) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് നടാലില്‍ യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയപ്പോള്‍ പിറകെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ദേശീപാതയില്‍ എടക്കാട് നടാലില്‍ ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റവരെ കണ്ണൂര്‍ എ.കെ.ജി, കൊയിലി, തലശ്ശേരി സഹകരണാശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലത്തെിച്ചത്. അപകടത്തെ തുടര്‍ന്ന് നടാല്‍ ദേശീയപാതയില്‍ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.