കാഞ്ഞങ്ങാട് : സി.പി.എം, ബി.ജെ.പി സംഘര്‍ഷമുണ്ടായ അജാനൂര്‍ പടിഞ്ഞാറെക്കരയില്‍ സ്ഥിതിഗതികള്‍ ശാന്തമായി. അക്രമസംഭവമുണ്ടായ ഞായറാഴ്ച മുതല്‍ വന്‍ പൊലീസ് കാവലാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയത്. അക്രമ സംഭവങ്ങളില്‍ ഇരു വിഭാഗങ്ങളിലുമായി 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 14 പേര്‍ക്കെതിരെ കേസെടുത്തു. ബി.ജെ.പിപ്രവര്‍ത്തകരായ 18 പേര്‍ ഇപ്പോഴും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പടിഞ്ഞാറെക്കര കാര്യവാഹക് കെ. മധു (43), കെ. വിഷ്ണു (20), കെ. സനല്‍ (18), പി. മനോഹരന്‍ (48), ഉഷ ഉണ്ണികൃഷ്ണന്‍ (40), സുനിത (36), എം. സിന്ധു (39), കെ.വി. മനീഷ് (22), കെ. പ്രജിത്ത് (22), എം. സനിത (30), കെ.വി. ശരത്ത് (20), കെ. സുനില്‍ (19), കെ. വിജയന്‍ (46), കെ. വിപിന്‍ (18), അമല്‍ (17) എന്നിവരാണ് ചികിത്സയിലുള്ളത്. കെ.കെ. വിഷ്ണു (23), ഷാജി (45), ഹരിശങ്കര്‍ (14), ഹരികൃഷ്ണന്‍ (14), ഉണ്ടച്ചി (71), വിനായക് (3), കെ.കെ. മധു (42), വിനോദ് (40), അഖില്‍ (20) എന്നിവരെ പ്രാഥമിക ശ്രുശ്രൂഷ നല്‍കി വിട്ടയച്ചു. സി.പി.എം പ്രവര്‍ത്തകരായ മാണിക്കോത്തെ വിപിലാഷ് (22), നിഷാന്ത് (23), ചോരിവയലിലെ ബേബി (45), വിജേഷ് (20), ചോരിവയലിലെ സന്ദീപ് (18) എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വിപിലാഷിന്‍െറ പരാതിയില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഷാജി പടിഞ്ഞാറെക്കര, വിഷ്ണു, ശരത്, എസ്.കെ. കുട്ടന്‍, വിപിന്‍, സുരേശന്‍ എന്നിവര്‍ക്കെതിരെയും ബി.ജെ.പി പ്രവര്‍ത്തകന്‍ ഷാജിയുടെ പരാതിയില്‍ സി.പി.എമ്മുകാരായ പ്രദീഷ്, രാഹുല്‍, പ്രവീണ്‍, ജ്യോതിഷ്, ഷിബുലാല്‍ രഞ്ജിത്, രഞ്ജിത്ത് പാടിക്കാല്‍, നിഷാന്ത് ചോരിവയല്‍ എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ഇതില്‍ പ്രദീഷ്, പ്രവീണ്‍, ജ്യോതിഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിനിടയില്‍ കാഞ്ഞങ്ങാട് വെച്ച് ഡിവൈ.എസ്.പിയുടെ വാഹനത്തിന് കല്ളെറിഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് ചീഫ് ഡോ. എസ്. ശ്രീനിവാസ്, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ. സുനില്‍ ബാബു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.