ശ്രീകണ്ഠപുരം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍. ചാലോട് എടയന്നൂരിലെ പള്ളിക്കുന്ന് ഹൗസില്‍ എം. മജീദിനെ(49)യാണ് 46 പാക്കറ്റ് കഞ്ചാവുമായി ശ്രീകണ്ഠപുരം എക്സൈസ് ഇന്‍സ്പെക്ടര്‍ സി.സി. ആനന്ദ കുമാര്‍ മയ്യില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു മുന്നില്‍വെച്ച് അറസ്റ്റ് ചെയ്തത്. കഞ്ചാവ് സഞ്ചിയിലാക്കി സ്കൂള്‍,കോളജ് വിദ്യാര്‍ഥികള്‍ക്ക് നടന്നു വില്‍പന നടത്തുന്നതിനിടെയാണ് എക്സൈസ് സംഘത്തിന്‍െറ പിടിയിലാകുന്നത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍, കണ്ണൂര്‍ എസ്സൈസ് സര്‍ക്ള്‍ ഓഫിസ് എന്നിവിടങ്ങളില്‍ മജീദിനെതിരെ നിലവില്‍ കേസുകളുണ്ട്. കണ്ണൂര്‍ കോടതിയുടെ വാറന്‍റും നിലവിലുണ്ട്. അസി. ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് ബാബു, പ്രിവന്‍റിവ് ഓഫിസര്‍ പി.സി. വാസുദേവന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം.വി. അഷ്റഫ്, പി.വി. പ്രകാശന്‍, ഉജേഷ്, രത്നാകരന്‍, പ്രദീപന്‍, അഹമ്മദ്, ഗോവിന്ദന്‍, സന്തോഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.