മുങ്ങിമരിച്ച കുട്ടികളുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

ഇരിക്കൂര്‍: ചമതച്ചാല്‍ പുഴയിലും ചെങ്ങളായി പുഴയിലും ഒരാഴ്ചമുമ്പ് മുങ്ങിമരിച്ച എട്ടു സ്കൂള്‍ വിദ്യാര്‍ഥികളുടെ വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ആദ്യം തിരൂരിലെ ഒറിജ, സെഫാന്‍, ആയല്‍, അഖില്‍, മാനിക് എന്നിവരുടെ വീടുകളിലത്തെി മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. മൃതദേഹം സംസ്കരിച്ച തിരൂരിലെ അസീസി പള്ളിയിലത്തെി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ചെങ്ങളായി പുഴയില്‍ മുങ്ങിമരിച്ച ഫാഹിദ്, അതുല്‍ കൃഷ്ണ, അമല്‍ കൃഷ്ണ എന്നിവരുടെ വീടുകളിലും എത്തി. വ്യവസായമന്ത്രി ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, ഇരിക്കൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ടി. വസന്തകുമാരി, വൈസ് പ്രസിഡന്‍റ് എം. അനില്‍കുമാര്‍, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശ്രീജ, വൈസ് പ്രസിഡന്‍റ് എം.എം. മോഹനന്‍, ശ്രീകണ്ഠപുരം നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. എം.സി. രാഘവന്‍, ബ്ളോക് പഞ്ചായത്ത് മെംബര്‍ സി. രാജീവന്‍, ഫാ. ബേബി പാറ്റിയാല്‍, സി.പി.എം ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറി പി.വി. ഗോപിനാഥ്, പി. രാമചന്ദ്രന്‍, എം. ബാബുരാജ്, വി.എസ്. മനോജ്, കെ.എം. ജോസഫ്, പി. പുരുഷോത്തമന്‍, എന്‍.വി. ചന്ദ്രബാബു, ടി.സി. നവാസ് എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.