സിവില്‍ സര്‍വിസ് പരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്‍െറ കീഴില്‍ തിരുവനന്തപുരത്ത് മണ്ണന്തല അംബേദ്കര്‍ ഭവനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വിസസ് എക്സാമിനേഷന്‍ പരിശീലന സൊസൈറ്റിയില്‍ സൗജന്യ സിവില്‍ സര്‍വിസ് പരീക്ഷാ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 30 പേര്‍ക്കാണ് പ്രവേശം നല്‍കുന്നത്. പരമാവധി ഒമ്പത് സീറ്റുകളില്‍ വരെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് പ്രവേശം നല്‍കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇന്‍റര്‍വ്യൂ സമയത്ത് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷകര്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിന് 20നും 36നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പ്രവേശ പരീക്ഷയുടെയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്. അപേക്ഷാ ഫോറത്തിന്‍െറ മാതൃക നേരിട്ടും ജില്ലാ പട്ടികജാതി വികസന ഓഫിസുകളില്‍ നിന്നും സ്ഥാപനത്തിന്‍െറ വെബ്സൈറ്റായ www.icsets.orgല്‍ നിന്നും ലഭിക്കും. www.icsets.org മുഖേന ഓണ്‍ലൈനായും അപേക്ഷിക്കാം. ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ പ്രിന്‍സിപ്പല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വിസസ് എക്സാമിനേഷന്‍ ട്രെയിനിങ് സൊസൈറ്റി, ഗ്രൗണ്ട് ഫ്ളോര്‍, അംബേദ്കര്‍ ഭവന്‍, ഗവ.പ്രസിന് സമീപം, മണ്ണന്തല, തിരുവനന്തപുരം -695015 എന്ന വിലാസത്തില്‍ ജൂണ്‍ 25നകം ലഭിക്കണം. ഫോണ്‍: 8547958889.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.