കേളകം: കൊട്ടിയൂരില്‍ വൈശാഖ മഹോത്സവത്തിന്‍െറ പ്രധാന ചടങ്ങായ രേവതി ആരാധന തൊഴാന്‍ ഭക്തജന പ്രവാഹം. മലബാറിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തരത്തെി. ആരാധനയോടനുബന്ധിച്ച് നടന്ന ഉച്ചശീവേലി ദേവന് പൊന്നിന്‍ ശീവേലിയായിരുന്നു. ഭണ്ഡാര അറകളില്‍ സൂക്ഷിച്ചിട്ടുള്ള പെരുമാളിന്‍െറ തിരുവാഭരണങ്ങള്‍ ശീവേലിക്ക് എഴുന്നള്ളിച്ചു. ആരാധനക്കാവശ്യമായ കളഭം കോട്ടയം കോവിലകത്തുനിന്നും പഞ്ചഗവ്യം പാലമൃത് കരോത്ത് തറവാട്ടില്‍ നിന്നും എഴുന്നള്ളിച്ചു. രാത്രി പെരുമാള്‍ സ്വയംഭൂവില്‍ കളഭാഭിഷേകവും കോവിലകം കയ്യാലയില്‍ ആരാധന സദ്യയും നടന്നു. രോഹിണി ആരാധന ജൂണ്‍ അഞ്ചിന് നടക്കും. ഭക്തരുടെ പ്രവാഹത്തില്‍ ഉത്സവനഗരി വീര്‍പ്പുമുട്ടി. അക്കരെ ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്ര പരിസരങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസും ദേവസ്വം വളന്‍റിയര്‍മാരും കഠിന പ്രയത്നം നടത്തി. രാവിലെ മുതല്‍ ആരംഭിച്ച തീര്‍ഥാടകരുടെ ഒഴുക്ക് വൈകീട്ടും തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.