മൂവര്‍സംഘം പത്താം ക്ളാസിലേക്ക്

കണ്ണൂര്‍: കുരുന്നുകള്‍ ഒന്നാം ക്ളാസിലേക്ക് ചേരാനൊരുങ്ങവേ പെരിങ്ങാടി ‘ഗസലി’ലെ മൂവര്‍സംഘം പത്താം ക്ളാസിലേക്കത്തെും. ഷഫീഖ്-സുഹറ ദമ്പതികളുടെ മൂന്ന് മക്കളായ അമീന, മുഹമ്മദ്, അദീല എന്നിവരാണ് ഇന്ന് എസ്.എസ്.എല്‍.സി ക്ളാസിലേക്ക് നടന്നുകയറുന്നത്. ഒന്ന് മുതല്‍ ഒമ്പത് വരെ ഒരേ ക്ളാസിലിരുന്ന് പഠിക്കാനുള്ള ഭാഗ്യം സിദ്ധിച്ച സഹോദരങ്ങള്‍ ഒമ്പതാം ക്ളാസ് മുതല്‍ ന്യൂമാഹി എം.എം.എച്ച്.എസ്.എസിലാണ് പഠിക്കുന്നത്. ഒന്ന് മുതല്‍ നാല് വരെ മാഹി ചൂടിക്കോട്ടയിലെ ഗവ. എല്‍.പി സ്കൂളിലാണ് പഠിച്ചതെങ്കില്‍ അഞ്ച് മുതല്‍ എട്ട് വരെ പന്തക്കല്‍ ഐ.കെ. കുമാരന്‍ ജി.എച്ച്.എസ്.എസിലായിരുന്നു. ആറ് വയസ്സ് വരെ അസുഖം വരുമ്പോള്‍ പോലും മൂന്നുപേര്‍ക്കും ഒന്നിച്ചാണ് വന്നിരുന്നതെന്ന് മാതാവ് സുഹറ പറയുന്നു. വലുതാവുന്തോറും പഠനമുള്‍പ്പെടെ സ്വന്തം കാര്യങ്ങള്‍ അവര്‍ തന്നെ ചെയ്യാന്‍ തുടങ്ങി. കൈക്കുഞ്ഞായിരിക്കുമ്പോള്‍ ചില്ലറ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതൊഴിച്ചാല്‍ മൂന്ന് കുട്ടികളെ വളര്‍ത്തിവലുതാക്കിയത് അത്ര വലിയ സാഹസമൊന്നുമല്ളെന്നും പറഞ്ഞുവെക്കുന്നു ഈ മാതാവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.