പയ്യന്നൂര്‍: വെള്ളൂര്‍ ഗവ. എല്‍.പി സ്കൂളില്‍ ഇക്കുറി ഒന്നാം ക്ളാസില്‍ പ്രവേശത്തിനത്തെുന്നത് 96 കുരുന്നുകള്‍. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഒഴിവാക്കി സ്വകാര്യ ഇംഗ്ളീഷ് മീഡിയം വിദ്യാലയങ്ങളിലേക്ക് തിക്കിക്കയറുന്ന രക്ഷിതാക്കള്‍ പെരുകി വരുമ്പോഴാണ് ഈ സര്‍ക്കാര്‍ വിദ്യാലയം മാതൃകയാവുന്നത്. പല സര്‍ക്കാര്‍ വിദ്യാലയങ്ങളിലും പുതുതായത്തെുന്ന കുട്ടികളുടെ എണ്ണം 10ല്‍ താഴെയാണ്. എന്നാല്‍, ദശാബ്ദങ്ങള്‍ പഴക്കമുള്ള കാവിലെ സ്കൂള്‍ എന്ന വെള്ളൂര്‍ എല്‍.പിയില്‍ കുറെ കാലമായി വിദ്യാര്‍ഥിക്ഷാമമില്ല. ഈ അധ്യയന വര്‍ഷവും പുതുതായത്തെുന്ന വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് തയാറായത്. ഓണ്‍ലൈന്‍ ക്ളാസ് മുറികളും പാര്‍ക്കും തയാറായ വിദ്യാലയം വിപുലമായ പദ്ധതികളാണ് നവാഗതര്‍ക്കായി ഒരുക്കിയിട്ടുള്ളത്. നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നു എന്നതാണ് ഈ പ്രാഥമിക വിദ്യാലയത്തെ വ്യതിരിക്തമാക്കുന്നത്. ആയിരം വാക്കുകള്‍ക്ക് ഒരു ചിത്രം എന്ന തിരിച്ചറിവിലൂടെ വിദ്യാലയ ചുവരുകള്‍ വിജ്ഞാനത്തിന്‍െറ നിറക്കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ്. ക്ളാസ് മുറികളില്‍ ഒരുക്കിയ എല്‍.സി.ഡി പ്രൊജക്ടറുകള്‍, ലാപ്ടോപ്, ഇന്‍റര്‍നെറ്റ് കണക്ഷന്‍, ശിശുസൗഹൃദ ഇരിപ്പിടങ്ങള്‍ എന്നിവക്കു പുറമെ സയന്‍സ്, ഗണിത ലാബുകള്‍, കമ്പ്യൂട്ടര്‍ ലാബ് ഇവയും നഗരസഭ ഒരുക്കിയിട്ടുണ്ട്. പഠന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകള്‍ എല്‍.സി.ഡി പ്രൊജക്ടറിലൂടെ ലഭിക്കുമ്പോള്‍ ക്ളാസ് മുറിയിലെ വിരസത ഒഴിവാക്കാനാവുന്നതായി അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. അതുപോലെ ഇന്‍റര്‍നെറ്റ് സൗകര്യമുള്ളതിനാല്‍ ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ നടക്കുന്ന ക്ളാസുകള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍ എന്നിവ വിദ്യാര്‍ഥികളെ കാണിക്കാനാവുന്നു. ഒപ്പം അധികവിവരശേഖരണവും എളുപ്പം. ഇവ പാഠഭാഗങ്ങളുമായി കോര്‍ത്തിണക്കി പ്രായോഗികമാക്കുന്നു. കുട്ടികളുടെ മാനസികോല്ലാസത്തിന് വേണ്ട പാര്‍ക്കും ഒരുക്കിയിട്ടുണ്ട്. ഇടവേളകളില്‍ തൊട്ടടുത്ത ചാമക്കാവിലെ കുളിര്‍ക്കാറ്റേറ്റ് പാര്‍ക്കില്‍ കളിക്കാം. ജില്ലയില്‍തന്നെ ഏറ്റവും കൂടുതല്‍ പേര്‍ ആദ്യാക്ഷരം നുകരാനത്തെുന്ന പ്രാഥമിക വിദ്യാലയങ്ങളിലൊന്നായ വെള്ളൂര്‍ ജി.എല്‍.പിയിലെ ഭൗതിക സാഹചര്യങ്ങളും വിദ്യാഭ്യാസ മികവും കേട്ടറിഞ്ഞ് ദൂരെയുള്ളവര്‍ പോലും പ്രവേശം തേടിയത്തെുന്നു. ഈ അധ്യയന വര്‍ഷം പ്രീ പ്രൈമറി, പ്രൈമറി ക്ളാസുകളിലേക്ക് പുതുതായി 165ഓളം പേര്‍ എത്തുന്നു എന്നത് ഇതിനുദാഹരണം. നാടും നഗരസഭയും അധ്യാപകരും കൈകോര്‍ത്താണ് ഈ ചരിത്രമെഴുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.