നിര്‍മാണത്തിലെ അപാകത: മൂന്നുവര്‍ഷം ഗ്യാരണ്ടിയുള്ള റോഡ് മൂന്നുദിവസം കൊണ്ട് തകര്‍ന്നു

നടുവില്‍: അശാസ്ത്രീയമായ നിര്‍മാണവും അപാകതയും മൂലം ടാറിങ് നടത്തി മൂന്ന് ദിവസത്തിനകം റോഡ് തകര്‍ന്നു. നടുവില്‍ പഞ്ചായത്തിലെ ആനക്കുഴി-താറ്റ്യാട് കോളനികളെ ബന്ധിപ്പിക്കുന്ന റോഡാണ് തകര്‍ന്നത്. റോഡിന്‍െറ മിക്ക ഭാഗങ്ങളിലും മെറ്റലുകളും ടാറിങ്ങും ഇളകുകയും കുഴികള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ചവിട്ടുമ്പോള്‍ തന്നെ മെറ്റലുകള്‍ അടര്‍ന്നുവരുകയാണ്. ടൂവീലര്‍ ഓടുമ്പോള്‍ ടാറിങ് അമര്‍ന്ന് ടയറിന്‍െറ അടയാളം രൂപപ്പെടുന്നുമുണ്ട്. ഹാഡ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ ഫണ്ട് കൂടി ഉപയോഗിച്ചാണ് 42 ലക്ഷം ചെലവഴിച്ചാണ് ടാര്‍ ചെയ്തത്. നിര്‍മാണത്തില്‍ അഴിമതിയുള്ളതിനാല്‍ കരാറുകാരന് ബില്ല് മാറി നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്കും പട്ടികവര്‍ഗ വകുപ്പിനും പരാതി നല്‍കിയിരിക്കുകയാണ്. മൂന്നുവര്‍ഷം വരെ റോഡില്‍ എല്ലാ അറ്റകുറ്റപ്പണികളും നടത്തണമെന്ന ധാരണയിലാണത്രേ കരാര്‍ നല്‍കിയത്. എന്നാല്‍, കരാറില്‍ പറഞ്ഞത് പ്രകാരമുള്ള ഓവുചാല്‍ പോലും നിര്‍മിക്കാന്‍ തയാറായിട്ടില്ലത്രേ. റോഡിന് സമീപത്തെ വീട്ടുകിണറ്റിന് അടുത്തേക്കാണ് അഴുക്ക് വെള്ളമടക്കം ഒഴുകിയത്തെുന്നത്. മെറ്റലുകള്‍ ഉറപ്പിക്കാനായി ഉപയോഗിക്കുന്ന വാഹനം പോലും എല്ലായിടത്തും യഥാവിധി ഉപയോഗിച്ചില്ളെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.