കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന് പുതിയ ആസ്ഥാനമന്ദിരം നിര്‍മിക്കുന്നു. സംസ്ഥാന ബജറ്റില്‍ 25 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. ബംഗളൂരു ആസ്ഥാനമായുള്ള കമ്പനി കെട്ടിടത്തിന്‍െറ രൂപരേഖ തയാറാക്കി. പഴയ നഗരസഭാഹാള്‍ പൊളിച്ചുനീക്കിയ സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുക. ഏഴു നിലകളാണ് കെട്ടിടത്തിലുണ്ടാവുക. കൗണ്‍സില്‍ ഹാളില്‍ 100 കൗണ്‍സിലര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇരിക്കുന്നതിനുള്ള സ്ഥലമുണ്ടാകും. കൗണ്‍സിലര്‍മാരുടെ എണ്ണം ഭാവിയില്‍ വര്‍ധിക്കുകയാണെങ്കില്‍ അതിനുള്ള സ്ഥലംകൂടി കണക്കിലെടുത്താണ് കെട്ടിടം പണിയുന്നത്. കോര്‍പറേഷനിലെ ഉദ്യോഗസ്ഥരുടെ ഓഫിസുകളും സേവനകേന്ദ്രങ്ങളുമെല്ലാം ഇതിലുള്‍പ്പെടും. ടൗണ്‍ഹാളും ആസ്ഥാനമന്ദിരത്തിന്‍െറ ഭാഗമായി നിര്‍മിക്കും. നഗരസഭ കോര്‍പറേഷനായി മാറിയിട്ടും പുതിയ ആസ്ഥാനമന്ദിരം ഇല്ലാതിരുന്നത് പ്രവര്‍ത്തനങ്ങളുടെ വേഗം കുറഞ്ഞിട്ടുണ്ട്. ഇടുങ്ങിയ ഓഫിസ് മുറികളിലാണ് ജീവനക്കാര്‍ ജോലിചെയ്യുന്നത്. വിവിധ സേവനങ്ങള്‍ക്കത്തെുന്ന ഇടപാടുകാര്‍ക്കും സ്ഥലപരിമിതി പ്രയാസമുണ്ടാക്കുന്നു. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് കണ്ണൂര്‍ കോര്‍പറേഷന്‍െറ പുതിയ ആസ്ഥാനമന്ദിര നിര്‍മാണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍, രൂപരേഖയും പദ്ധതിയും ഒരുക്കാതെ കെട്ടിത്തിന്‍െറ ഡിജിറ്റല്‍ ഇമേജ് മാത്രമുണ്ടാക്കിയായിരുന്നു ഉദ്ഘാടനം നടത്തിയിരുന്നത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.