അപൂര്‍വരോഗം ബാധിച്ച സഹോദരിമാര്‍ കനിവുതേടുന്നു

വീരാജ്പേട്ട: വീരാജ്പേട്ട ടൗണിലെ നെഹ്റു നഗറിലെ ഇനായത്ത്ഖാന്‍-സറീന ദമ്പതികളുടെ മക്കളായ സബ്രീന (18), ആയിഷ (16) എന്നിവര്‍ മൂന്നുവര്‍ഷമായി കാഴ്ചയില്ലാതെ കഴിയുകയാണ്. രണ്ടുപേര്‍ക്കും നേരത്തേ ഉണ്ടായിരുന്ന അപസ്മാരരോഗത്തിനുള്ള ചികിത്സക്കിടെയാണ് എട്ടുവര്‍ഷം മുമ്പ് കാഴ്ചശക്തി കുറഞ്ഞുവരുന്നതായി അനുഭവപ്പെട്ടത്. നാലുവര്‍ഷം മുമ്പ് കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. അതോടെ എട്ടാംക്ളാസില്‍ പഠിച്ചുകൊണ്ടിരുന്ന സബ്രീനയും നാലാംക്ളാസില്‍ പഠിച്ചുകൊണ്ടിരുന്ന ആയിഷയും പഠനം നിര്‍ത്തി. കൃത്യമായി ഇവരുടെ രോഗമെന്തെന്ന് കണ്ടത്തെിയിട്ടില്ല. കൂലിപ്പണിക്കാരനായ ഇനായത്തിന് മക്കളുടെ രോഗംകാരണം ജോലിക്കുപോകാന്‍ സാധിക്കാതായിരിക്കുകയാണ്. ബംഗളൂരുവിലെ ‘നിംഹാന്‍സ്’ അടക്കമുള്ള ആശുപത്രികളില്‍ ചികിത്സിച്ച് 10 ലക്ഷത്തിലധികം രൂപ ഇതിനകം ചെലവഴിച്ചു. നെഹ്റു നഗറില്‍ താമസിക്കുന്ന കുടുംബം സുമനസ്സുകളുടെ സഹായവും കാത്ത് കഴിയുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.