ചെറുപുഴ: പ്രണയിച്ച് വിവാഹിതനായ യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയ സംഘത്തിലൊരാളെ ക്രൈംബ്രാഞ്ച് പിടികൂടി. കോട്ടയം മുണ്ടക്കയം സ്വദേശി ബിജു(38)വിനെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.കെ. പ്രഭാകരന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞദിവസം കോട്ടയത്തുനിന്ന് അറസ്റ്റ് ചെയ്തത്. 2014 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കമ്പല്ലൂര്‍ സ്വദേശിയായ യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ച ചെറുപുഴ പ്രാപ്പൊയില്‍ കക്കോട് സ്വദേശിയും ഫൈനാന്‍സ് കമ്പനി ജീവനക്കാരനുമായ യുവാവിന്‍െറ ബൈക്കില്‍ ബിജു ഉള്‍പ്പെട്ട സംഘം കഞ്ചാവ് കൊണ്ടുവെക്കുകയായിരുന്നു. പയ്യന്നൂരിലെ ജോലിസ്ഥലത്ത് ബൈക്ക് വെച്ച് ഓഫിസിലേക്ക് പോയ യുവാവിനെ എക്സൈസിന് വിവരം നല്‍കി പിടിപ്പിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്ന് കാണിച്ച് ഇയാള്‍ പിന്നീട് ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തിയത്. ആലക്കോട് സ്വദേശിയായ സിബി ഉള്‍പ്പെടെ നാലുപേര്‍ കേസില്‍ പ്രതികളാകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. യുവാവിന്‍െറ ഭാര്യാപിതാവിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന നിഗമനത്തില്‍, പിടിയിലായ പ്രതിയെ ശനിയാഴ്ച കമ്പല്ലൂരിലത്തെിച്ച് തെളിവെടുത്തു. മുഖ്യപ്രതിയായ സിബി ഇതിനിടെ ഗള്‍ഫിലേക്കും കടന്നു. എസ്.ഐ ജനാര്‍ദനന്‍, എ.എസ്.ഐ വികാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുഗതന്‍, ഉണ്ണികൃഷ്ണന്‍, രാജീവന്‍, സുമേഷ് എന്നിവരും പ്രതിയെ പിടികൂടിയ ക്രൈംബ്രാഞ്ച് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.