കണ്ണൂര്‍: എം.എസ്.എഫ് സംസ്ഥാന സമ്മേളനവേദിയില്‍ തിങ്ങിനിറഞ്ഞ പ്രവര്‍ത്തകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമാതാരം സലീംകുമാര്‍ താരമായി. സമ്മേളനത്തിന്‍െറ ഭാഗമായി ബഹുസ്വരതയുടെ ഇന്ത്യ എന്ന വിഷയത്തില്‍ നടന്ന സംവാദത്തിലാണ് സലീംകുമാര്‍ പങ്കെടുക്കാനത്തെിയത്. സമകാലിക ഇന്ത്യയുടെ നേര്‍ക്ക് കൂര്‍ത്തുമൂര്‍ത്ത ചോദ്യങ്ങളുയര്‍ത്തിയും അദ്ദേഹം സദസ്സിനെ കൈയിലെടുത്തു. മലയാളസിനിമയില്‍ അധികവും സവര്‍ണവേഷങ്ങളാണെന്നും ദലിത് വേഷങ്ങള്‍ ആരും കാണുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. മൂന്നാംനാള്‍ ഞായറാഴ്ച എന്ന ചിത്രം ആരും കണ്ടില്ല. കലാഭവന്‍ മണിയെന്ന കലാകാരനോട് മലയാളികള്‍ അനാദരവ് കാണിച്ചു. മണിയുടെ മൃതദേഹത്തിനു മുന്നില്‍ കൈകൂപ്പി നില്‍ക്കുന്നതിനു പകരം മൊബൈല്‍ കാമറകള്‍ ഉയര്‍ത്തിപ്പിടിച്ച് അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയായിരുന്നു ആളുകള്‍. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം. നല്ലസിനിമകളെ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്നും അവാര്‍ഡ് ലഭിച്ചുവെന്നതിനാല്‍ നല്ലസിനിമകളെ തള്ളിക്കളയരുതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.