തലശ്ശേരി: കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസില്‍ വിദ്യാര്‍ഥി പ്രക്ഷോഭം അവസാനിച്ചു. സര്‍വകലാശാല ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് ഏതാനും ദിവസമായി നടന്നുവന്ന പ്രക്ഷോഭം അവസാനിച്ചത്. ഇതേതുടര്‍ന്ന് യൂനിയന്‍ ചെയര്‍മാര്‍ പി. സ്വരാജ് നടത്തിയ നിരാഹാരം അവസാനിപ്പിച്ചു. വ്യാഴാഴ്ച രാവിലെ സര്‍വകലാശാല അധികൃതരും സിന്‍ഡിക്കേറ്റ് അംഗങ്ങളും വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് അനുകൂല തീരുമാനമുണ്ടായത്. ലീഗല്‍ സ്റ്റഡീസിന്‍െറ എല്‍എല്‍.ബി കോഴ്സിന് അംഗീകാരം ലഭിക്കുന്നതിന്‍െറ ഭാഗമായി ബാര്‍ കൗണ്‍സിലിന്‍െറ വിദഗ്ധസംഘം ആഗസ്റ്റ് ആദ്യവാരം പരിശോധനക്കത്തെും. അംഗീകാരം ലഭിക്കുന്നതിനുവേണ്ട നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിനും മൂഡ്കോര്‍ട്ട് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനും ലീഗല്‍ സ്റ്റഡീസ് സെന്‍റര്‍ മേധാവിയെ ചുമതലപ്പെടുത്തി. സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സിലെ കോഴ്സുകള്‍ക്ക് പാരാമെഡിക്കല്‍ കൗണ്‍സിലിന്‍െറ അംഗീകാരം നേടുന്നതിനായി ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കും. ഫീസ് വര്‍ധനസംബന്ധിച്ച് ആഗസ്റ്റ് മൂന്നിന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ചചെയ്യും. സ്ഥിരം അധ്യാപകരെ നിയമിക്കുന്നതിനായി സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്ന് സിന്‍ഡിക്കേറ്റംഗങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കി. ചര്‍ച്ചക്കിടയില്‍ വിദ്യാഭ്യാസമന്ത്രി പ്രോ. വൈസ് ചാന്‍സലറെ ഫോണില്‍ ബന്ധപ്പെട്ടു. വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ബാര്‍ കൗണ്‍സില്‍ അംഗങ്ങളുമായി മന്ത്രി സംസാരിക്കാമെന്നും അറിയിച്ചു. ചര്‍ച്ചക്ക് ശേഷം പ്രോ. വൈസ് ചാന്‍സലര്‍ ഡോ. ടി. അശോകന്‍, രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. എസ്. പ്രദീപ്കുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ എം. പ്രകാശന്‍ മാസ്റ്റര്‍, അഡ്വ. പി. സന്തോഷ്കുമാര്‍, ഡോ. വി.എ. വിത്സന്‍ എന്നിവര്‍ കാമ്പസിലെ സമരപന്തലിലത്തെി തീരുമാനങ്ങള്‍ വിദ്യാര്‍ഥികളെ അറിയിക്കുകയായിരുന്നു. നിരാഹാരമനുഷ്ഠിച്ച യൂനിയന്‍ ചെയര്‍മാന്‍ പി. സ്വരാജിന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സല്‍ നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു. തുടര്‍ന്ന് കാമ്പസില്‍ വിദ്യാര്‍ഥികള്‍ ആഹ്ളാദപ്രകടനം നടത്തി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സല്‍, പ്രസിഡന്‍റ് മുഹമ്മദ് സിറാജ്, വിദ്യാര്‍ഥി യൂനിയന്‍ പ്രതിനിധി എം.കെ. ഹസന്‍, ടി. വിനീത്, കാമ്പസ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് യു. ഫൈസല്‍, നിയമപഠന വിഭാഗം മേധാവി കവിത ബാലകൃഷ്ണന്‍, ഹെല്‍ത്ത് സയന്‍സ് വിഭാഗം മേധാവി പി. ഫൈസല്‍, കെ. നാരായണന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. തിങ്കളാഴ്ച മുതലാണ് വിദ്യാര്‍ഥികള്‍ കാമ്പസ് ഉപരോധം ആരംഭിച്ചത്. ഡി.എസ്.യുവിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ യൂനിയന്‍ ചെയര്‍മാന്‍ പി. സ്വരാജ് ബുധനാഴ്ചയാണ് നിരാഹാരം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.