കണ്ണൂര്‍: കോളജുകളുടെയും സ്കൂളുകളുടെയും പരിസരങ്ങളില്‍ തമ്പടിച്ച് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കായി പൊലീസ് വലവിരിച്ചപ്പോള്‍ രണ്ടര മണിക്കൂര്‍ കൊണ്ട് പിടിയിലായത് 135 പേര്‍. രണ്ട് നേരങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ മുതല്‍ ചില ലോബികളുടെ ഏജന്‍റുമാര്‍ വരെ കുരുങ്ങി. ഇവരെ പെറ്റി കേസ് ചാര്‍ജ് ചെയ്ത് പിഴയൊടുക്കി വിട്ടയച്ചു. വിദ്യാലയ പരിസരങ്ങളില്‍ വീണ്ടും കണ്ടാല്‍ അഴിയെണ്ണിക്കുമെന്ന് താക്കീത് നല്‍കിയാണ് പലരെയും വിട്ടത്. മറ്റ് ചില ലോബികളുടെ ഏജന്‍റുമാരെന്ന് സംശയിക്കുന്ന ഏതാനും പേരെ നിരീക്ഷിക്കാനും തീരുമാനിച്ചു. ജില്ലാ പൊലീസ് ചീഫിന്‍െറ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ ‘ഓപറേഷന്‍ റെയിന്‍ബോ’യുടെ ഭാഗമായാണ് ജില്ലയിലെ 36 പൊലീസ് സ്റ്റേഷനുകളിലെയും സേനാംഗങ്ങള്‍ വിദ്യാലയ പരിസരത്ത് ഇന്നലെ മിന്നല്‍ പരീക്ഷണത്തിനിറങ്ങിയത്. ഓപറേഷന്‍ റെയിന്‍ബോയില്‍ റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട നിരീക്ഷണവും നടപടിയുമാണ് ആവിഷ്കരിച്ചിരുന്നത്. ഹെല്‍മറ്റ് നിര്‍ബന്ധമാക്കാനുള്ള ബോധവത്കരണമുള്‍പ്പെടെ ഇതിന്‍െറ ഭാഗമായി നടക്കുന്നുണ്ട്. അതിന് പുറമെയാണ് പരാതികളുടെ അടിസ്ഥാനത്തില്‍ വിദ്യാലയ പരിസരത്ത് മഫ്ടി പൊലീസും ഷാഡോ പൊലീസും ഇന്നലെ രാവിലെ മുതല്‍ നിരീക്ഷണം നടത്തിയത്. രാവിലെ ഒരു മണിക്കൂറും വൈകീട്ട് വിദ്യാലയങ്ങള്‍ വിടുന്ന സമയത്ത് മൂന്ന് മുതല്‍ നാലര വരെയുമാണ് പൊലീസ് നിരീക്ഷിച്ചത്. വിദ്യാലയ പരിസരത്ത് അനാവശ്യമായി തമ്പടിച്ചവരെയെല്ലാം പൊലീസ് പിടികൂടി ചോദ്യം ചെയ്തു. വിദ്യാര്‍ഥിനികളെ കമന്‍റടിക്കാന്‍ ഒത്തുകൂടിയ പൂവാലന്മാരും ഇവരില്‍പെടും. പരിശോധനയും നിരീക്ഷണവും തുടരുമെന്ന് പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ മാറിമാറി ഹെല്‍പര്‍മാരായി യുവാക്കളെ നിര്‍ത്തുന്ന പ്രവണത ചില സ്കൂള്‍ വാഹനങ്ങളില്‍ കാണുന്നുണ്ടെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നുണ്ട്. മയക്കുമരുന്ന് ഉള്‍പ്പെടെയുള്ളവയുടെ വ്യാപനം കണ്ടത്തെിയ ചില സ്ഥലങ്ങളില്‍ കാരിയര്‍മാരെ കേന്ദ്രീകരിച്ചും രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.