ശ്രീകണ്ഠപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലുപേരെ പയ്യാവൂര്‍ എസ്്.ഐ ശിവന്‍ ചോടത്ത് അറസ്റ്റ് ചെയ്തു. കാഞ്ഞിരക്കൊല്ലി സ്വദേശിയും കണ്ണൂര്‍ ചാലയില്‍ താമസക്കാരനുമായ പത്രം ഏജന്‍റ് കിഴക്കേടത്ത് ജോസ് സ്കറിയ എന്ന ജോസുകുട്ടി (28), ഉളിക്കല്‍ വട്ട്യാംതോട് സ്വദേശിയും വേദപാഠ അധ്യാപകനും ടൈല്‍സ് പണിക്കാരനുമായ കള്ളിക്കാട്ട് ബിനോയ് (40), കാഞ്ഞിരക്കൊല്ലിയിലെ മലഞ്ചരക്ക് വ്യാപാരി പൂവട്ടാരകത്ത് അഷ്റഫ് (32), കാഞ്ഞിരക്കൊല്ലിയിലെ മേനാച്ചേരി ഷിന്‍േറാ (30) എന്നിവരാണ് അറസ്റ്റിലായത്. ഇപ്പോള്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ ഏഴാം ക്ളാസില്‍ പഠിക്കുമ്പോള്‍ മൂന്നു പ്രതികളും ഒമ്പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ നാലാം പ്രതിയും പീഡിപ്പിച്ചതായാണ് പരാതി. പിതാവിനും പിതാവിന്‍െറ മാതാപിതാക്കള്‍ക്കുമൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. മാനസിക അസ്വസ്ഥത പ്രകടമാക്കിയ പെണ്‍കുട്ടിയെ ഇരിട്ടിക്കടുത്ത കോണ്‍വെന്‍റില്‍ താമസിപ്പിച്ചിരുന്നു. അവിടെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ക്രൂരമായ പീഡനകാര്യം അറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ്ലൈന്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. അറസ്റ്റിലായ പ്രതികളെ ശ്രീകണ്ഠപുരം സി.ഐ അബ്ദുല്‍റഹീം ചോദ്യംചെയ്തു. പ്രതികളെ പിടികൂടിയ സംഘത്തില്‍ പയ്യാവൂരിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജീവന്‍, പവിത്രന്‍, പ്രകാശന്‍ എന്നിവരും ഉണ്ടായിരുന്നു. നാലു പ്രതികളെയും വെള്ളിയാഴ്ച രാവിലെ തലശ്ശേരി കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.