കുടുംബവഴക്ക് ബി.ജെ.പി രാഷ്ട്രീയവത്കരിക്കുന്നെന്ന്

കണ്ണൂര്‍: കുടുംബവഴക്കിനെ രാഷ്ട്രീയവത്കരിക്കുന്ന ബി.ജെ.പി നിലപാട് തിരുത്തണമെന്ന് പേരാവൂര്‍ കാക്കയങ്ങാട് സ്വദേശി പി. തങ്കപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാസങ്ങള്‍ക്ക് മുമ്പ് സി.പി.എം പ്രവര്‍ത്തകര്‍ തന്‍െറ വീട്ടില്‍ കയറി മകളുടെ ഏഴുവയസ്സുകാരന്‍െറ കൈവെട്ടിയെന്ന വാര്‍ത്തക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മറ്റൊന്നാണ്. കാക്കയങ്ങാട്ടെ പ്രാദേശിക ബി.ജെ.പി നേതാക്കള്‍ക്ക് കാര്യമറിയാമെങ്കിലും അവര്‍ സംഭവത്തെ രാഷ്ട്രീയവത്കരിക്കുകയായിരുന്നു. തന്‍െറ മകളുടെ ഭര്‍ത്താവ് അയാളുടെ പേരിലുള്ള വീടും സ്ഥലവും ബി.ജെ.പി പാര്‍ട്ടി ഓഫിസിനുവേണ്ടി നല്‍കിയതിനെ തുടര്‍ന്ന് എട്ടുവര്‍ഷത്തോളമായി പിഞ്ചുകുഞ്ഞുമായി വാടകവീടുകളില്‍ മാറിമാറി കഴിയുകയായിരുന്നു. ഇതേ തുടര്‍ന്ന് തന്‍െറ പേരിലുള്ള വീടും സ്ഥലവും തന്‍െറ കാലശേഷം മകള്‍ക്ക് ലഭിക്കുന്ന വിധത്തില്‍ ഇഷ്ടദാനം നല്‍കാനുള്ള നീക്കങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍, ഇതേ മകളും ഭര്‍ത്താവും ചേര്‍ന്ന് തന്‍െറ ഭാര്യയെയും മകനെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. കുറച്ച് നാളുകള്‍ക്ക് ശേഷം സ്വത്ത് ഇപ്പോള്‍ തന്നെ മകളുടെ പേരില്‍ നല്‍കണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് താന്‍ വിസമ്മതിച്ചപ്പോള്‍ മര്‍ദിക്കുകയും വീട്ടില്‍ നിന്ന് തന്നെയും പുറത്താക്കി. ഇതു ചോദ്യം ചെയ്യാന്‍ പോയ മകനെ മകള്‍ വിറകെടുത്ത് മര്‍ദിക്കാന്‍ ശ്രമിക്കുകയും ഒഴിഞ്ഞ് മാറിയതിനെ തുടര്‍ന്ന് അടി ജനല്‍ചില്ലിന് കൊള്ളുകയും തൊട്ടടുത്ത് നിന്ന ഏഴ് വയസ്സുകാരനായ മകളുടെ കുട്ടിയുടെ കൈയില്‍ ചില്ല് അടര്‍ന്നു വീണ് മുറിവേല്‍ക്കുകയുമായിരുന്നു തങ്കപ്പന്‍ പറഞ്ഞു. എന്നാല്‍, പിന്നീട് ഇത് പ്രാദേശിക ബി.ജെ.പി നേതാക്കളുള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയവത്കരിക്കുകയായിരുന്നു. സി.പി.എമ്മുകാര്‍ വെട്ടിയെന്ന് പ്രചരിപ്പിച്ചു. തന്‍െറ മകന്‍ ബി.ജെ.പിയില്‍നിന്ന് സി.പി.എമ്മിലേക്ക് വരുകയായിരുന്നു. അന്നുമുതല്‍ മകന്‍െറ പേരില്‍ പ്രാദേശിക ബി.ജെ.പി നേതാക്കള്‍ പല കള്ളക്കേസുകളും നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഭാര്യ ഗീത, ഉണ്ണികൃഷ്ണന്‍, ബിജു എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.