പുതിയതെരു: കണ്ണൂര്‍-തളിപ്പറമ്പ് ദേശീയപാതയില്‍ പുതിയതെരു ഹൈവേ ജങ്ഷനു സമീപം ബസും ലോറിയും കൂട്ടിയിടിച്ചു. അദ്ഭുതകരമായി രക്ഷപ്പെട്ട ലോറിഡ്രൈവര്‍ പരിയാരം തിരുവട്ടൂര്‍ സ്വദേശി പി.എം ഹൗസിലെ അബ്ദുല്‍ സത്താറിനെ (40) ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂരിലെ സ്വകാര്യ ടൈല്‍സ് വില്‍പനശാലയുടെ പരിയാരത്തെ വേയര്‍ ഹൗസില്‍നിന്ന് സാനിറ്ററി വെയര്‍ ഉല്‍പന്നങ്ങള്‍ കയറ്റിവരുകയായിരുന്ന മിനിലോറിയും പയ്യന്നൂരില്‍നിന്ന് കണ്ണൂര്‍ ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലിടിച്ചാണ് അപകടമുണ്ടായത്. അമിതവേഗത്തിലത്തെിയ ബസിന്‍െറ ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ലോറി സമീപത്തെ സ്കൂള്‍ റോഡില്‍ ചെന്ന് വീഴുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ഇരുചക്രവാഹനത്തെയും ഓട്ടോയെയും വെട്ടിച്ച് ഹൈവേയില്‍ മൂന്നുതവണ മലക്കംമറിഞ്ഞാണ് ലോറി സ്കൂള്‍ റോഡില്‍ വീണത്. അപകടമറിഞ്ഞ് ഓടിയത്തെിയ സമീപവാസികളും നാട്ടുകാരും പ്രകോപിതരായി ബസിന്‍െറ ഗ്ളാസ് എറിഞ്ഞുതകര്‍ത്തു. വീഴ്ചയില്‍ മിനിലോറിയും ലോറിയിലുണ്ടായിരുന്ന മൂന്നു ലക്ഷത്തോളം വരുന്ന സാനിറ്ററി വേയര്‍ ഉല്‍പന്നങ്ങളും പൂര്‍ണമായും തകര്‍ന്നു. ഇരുവാഹനങ്ങളും വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.