കൂത്തുപറമ്പ്: തലശ്ശേരി-മൈസൂരു അന്തര്‍സംസ്ഥാനപാതയിലെ നിര്‍മലഗിരിയില്‍ അപകടങ്ങള്‍ പതിവാകുന്നു. തിങ്കളാഴ്ച രാത്രി മിനിലോറിയും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന്‍െറ ജീവന്‍ നഷ്ടമായി. രണ്ടു വര്‍ഷത്തിനിടെ ഉണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ മൂന്നുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വാഹനങ്ങളുടെ അമിത വേഗതയും റോഡിന്‍െറ ശോച്യാവസ്ഥയുമാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്. ഏതു സമയവും വാഹനങ്ങള്‍ ചീറിപ്പായുന്ന അന്തര്‍സംസ്ഥാനപാതയില്‍ അപകടം സൂചിപ്പിക്കുന്ന ബോര്‍ഡുകളോ ഡിവൈഡറുകളോ സ്ഥാപിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. നിരവധി കുട്ടികള്‍ പഠിക്കുന്ന കോളജും ഹയര്‍സെക്കന്‍ഡറി സ്കൂളും പ്രവര്‍ത്തിക്കുന്ന നിര്‍മലഗിരിയില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനാവശ്യമായ സംവിധാനങ്ങളൊന്നുംതന്നെ അധികൃതര്‍ ഒരുക്കിയിട്ടില്ല. അതോടൊപ്പം കെ.എസ്.ടി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന റോഡിന്‍െറ നിര്‍മാണ പ്രവൃത്തികള്‍ സ്തംഭിച്ചതും അപകടങ്ങള്‍ വര്‍ധിക്കാനിടയാക്കിയിരിക്കുകയാണ്. റോഡ് നവീകരണത്തിന്‍െറ ഭാഗമായി നിര്‍മിച്ച കൂറ്റന്‍ കോണ്‍ക്രീറ്റ് സ്ളാബുകള്‍ റോഡിന്‍െറ പല ഭാഗങ്ങളിലായി കൂട്ടിയിട്ട നിലയിലാണുള്ളത്. റോഡിന്‍െറ ഇരുഭാഗങ്ങളിലും പടര്‍ന്നുപിടിച്ച കുറ്റിക്കാടുകളും അപകടത്തിന് കാരണമാകുന്നുണ്ട്. റോഡിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മാത്രമേ അപകടങ്ങള്‍ കുറക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്. റോഡ് നവീകരണ പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.