കുണ്ടോള്‍മൂലയില്‍ നാട്ടിയുത്സവം

ചെര്‍ക്കള: കുണ്ടോള്‍മൂലയിലെ ഒന്നര ഏക്കര്‍ പാടത്ത് എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍െറ നാട്ടിയുത്സവം. നാഷനല്‍ സര്‍വിസ് സ്കീം യൂനിറ്റിന്‍െറ നേതൃത്വത്തില്‍ 150ഓളം കുട്ടി കര്‍ഷകപ്പടയാണ് പാടത്തിറങ്ങിയത്. 2013ല്‍ ഐശ്വര്യ, 2014 ല്‍ ഉമ, പായഞ്ഞാറ്റടി, ഒറ്റ ഞാര്‍ തുടങ്ങി വ്യത്യസ്ത നെല്‍കൃഷി കൂട്ടവും, 2015ല്‍ എം.ഒ ഫോറും പരീക്ഷിച്ച വിദ്യാര്‍ഥികള്‍ ഈ വര്‍ഷം ആതിര നെല്ലിനമാണ് പഠനവിഷയമാക്കുന്നത്. ഇതിനായി 600ഓളം ചൂടി ഞാറാണ് വിദ്യാര്‍ഥികള്‍ ഞട്ടത്. ഉയരം കുറഞ്ഞതും കാറ്റില്‍ ഉലയാത്തതും കതിര് പൊഴിയാത്തതും കൂടുതല്‍ വിളവും നല്‍കുന്ന ആതിര എന്ന നെല്ലിനം ഒന്നും രണ്ടും വിളവുകള്‍ക്ക് അനുയോജ്യമാണ്. നെല്‍കൃഷിക്കനുയോജ്യമായ എക്കല്‍ മണ്ണില്‍ പൂര്‍ണമായും ജൈവരീതിയില്‍ നടത്തുന്ന കൃഷിക്ക് വേപ്പധിഷ്ഠിത ജൈവ കീടനാശിനികള്‍ ഉപയോഗിക്കും. കതിരണിയാന്‍ 90 മുതല്‍ 110 വരെ ദിവസം വേണ്ടിവരുന്ന ആതിര നെല്ലിന്‍െറ കൊയ്ത്ത് ഒക്ടോബര്‍ അവസാനവാരത്തിലോ നവംബര്‍ ആദ്യവാരത്തിലോ നടത്താനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇ. ശാന്തകുമാരി വിദ്യാര്‍ഥികളുടെ കാര്‍ഷിക കൂട്ടായ്മയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചെങ്കള കൃഷി ഓഫിസര്‍ കെ.കെ. ഹേന മുഖ്യാതിഥിയായി. കര്‍ഷകന്‍ കെ.എന്‍. പ്രഭാകരന്‍ കുണ്ടോള്‍മൂല അധ്യക്ഷത വഹിച്ചു. ക്രോപ് പെസ്റ്റ് സ്കൗട്ട് ഓഫിസര്‍ ബി.എന്‍. ജയന്‍, സോയില്‍ ഹെല്‍ത്ത് മാനേജ്മെന്‍റ് വിഭാഗം ഉദ്യോഗസ്ഥ ശ്രീവിദ്യ, സി.ഡി.എസ് ഉദ്യോഗസ്ഥ സുബൈദ, ശ്രീലക്ഷ്മി കുടുംബശ്രീ കര്‍ഷകരായ രതി സുകുമാരന്‍, പ്രസീത സുരേഷ്, അംബിക അച്യുതന്‍, വാസന്തി നാരായണന്‍, പുഷ്പ ചന്ദ്രന്‍, കര്‍ഷകന്‍ ഗോപാലന്‍ തുടങ്ങിയവര്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി സഹായിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഐ.കെ. വാസുദേവന്‍, വളന്‍റിയര്‍മാരായ ഭാവന, അഞ്ജലി, ഗൗരി, അമ്പിളി, അപേക്ഷ, നിത്യ, ഭവിഷ്യ, നിഷ്മിത, അമല്‍, പ്രമോദ്, അഭിഷേക്, സന്ദീപ്, മിഥുന്‍, ഗിരീഷ്, ദുര്‍ഗേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.