അധ്യാപക ദ്രോഹ നടപടികളില്‍നിന്ന് പിന്തിരിയണം –സി.കെ. ശ്രീധരന്‍

തൃക്കരിപ്പൂര്‍: അധ്യാപകരെ ദ്രോഹിക്കുന്ന നയവുമായി ഭരണം മുന്നോട്ടു പോയാല്‍ മുണ്ടശ്ശേരിമാരുടെ അനുഭവമാവും ഈ ഭരണത്തിനും ഉണ്ടാവുകയെന്ന് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. സി.കെ. ശ്രീധരന്‍ അഭിപ്രായപ്പെട്ടു. കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ നേതൃ പരിശീലന ക്യാമ്പിന്‍െറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോസഫ് എന്ന ഒന്നാം മുണ്ടശ്ശേരിയുടെയും രണ്ടാം മുണ്ടശ്ശേരിയായി രംഗത്ത് വന്ന മുന്‍ മന്ത്രി എം.എ. ബേബിയുടെയും അനുഭവം കേരളീയര്‍ക്ക് മറക്കാനായിട്ടില്ല. എന്നാല്‍, മൂന്നാം മുണ്ടശ്ശേരിയായി ഇത്തവണ വിദ്യാഭ്യാസ വകുപ്പിലെ തലതിരിഞ്ഞ നടപടികള്‍ മൂലമാവും സര്‍ക്കാറിന്‍െറ അന്ത്യം കുറിക്കുകയെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. തൃക്കരിപ്പൂര്‍ ജി.വി.എച്ച്.എസില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന കമ്മിറ്റി അംഗം ടി. ധനഞ്ജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. സരോജിനി പ്രഭാഷണം നടത്തി. കെ.വി. മുകുന്ദന്‍, എന്‍. സുകുമാരന്‍, തൃക്കരിപ്പൂര്‍ ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്‍റ് കെ.വി. ജതീന്ദ്രന്‍, സി. രവി, പി.വി. കണ്ണന്‍, ടി.വി. ബാലന്‍, കെ. ശ്രീധരന്‍, കെ.വി രവീന്ദ്രന്‍, കെ.വി. മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പിന്‍െറ ഭാഗമായി ഇടയിലക്കാട് നാഗവനത്തിലേക്ക് പ്രകൃതി നടത്തവുമുണ്ടായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദീന്‍ ക്ളാസെടുത്തു. എക്സിക്യൂട്ടിവ് അംഗം ടി.എം. സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. എ.ജെ. പ്രദീപ് ചന്ദ്രന്‍, എന്‍.എം. തോമസ്, ടി. മധുസൂദനന്‍, എം.കെ. ചന്ദ്രശേഖരന്‍, കെ. യൂസുഫ്, പി. ശശിധരന്‍, ലിസി ജേക്കബ്, എ. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മട്ടന്നൂര്‍ പി. അബ്ദുലത്തീഫ് കരിയര്‍ ഗൈഡന്‍സ് ക്ളാസ് നയിച്ചു. എ.വി. ഗിരീശന്‍ അധ്യക്ഷത വഹിച്ചു. പി.ടി. ബെന്നി, കെ. അനില്‍ കുമാര്‍, ജോര്‍ജ് തോമസ്, എ. സുനില്‍ കുമാര്‍, ഒ. രജിത, കെ.കെ. സുഹറ, പ്രശാന്ത് കാനത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.