കാഞ്ഞങ്ങാട്: നഗരത്തിലെ നടപ്പാതകള്‍ വ്യാപാരികള്‍ കൈയടക്കി. കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിന്‍െറ ഭാഗമായി ഓവുചാലുകള്‍ പുനര്‍നിര്‍മിക്കുന്നതിന് നടപ്പാത പൊളിച്ചപ്പോഴാണ് കൈയേറിയതായി കണ്ടത്തെിയത്. പലയിടത്തും ഇന്‍റര്‍ലോക്കും ടൈല്‍സുമിട്ട് മോടിപിടിപ്പിച്ചാണ് നടപ്പാത കൈയേറിയത്. വ്യാപാരികള്‍ എതിര്‍ക്കുന്നതിനാല്‍ കെ.എസ്.ടി.പി റോഡ് നിര്‍മാണ തൊഴിലാളികള്‍ക്ക് ഇത് പൊളിക്കാന്‍ കഴിയുന്നില്ല. ഓവുചാല്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ മാത്രമേ റോഡ് ടാര്‍ ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് കെ.എസ്.ടി.പി സൂപ്പര്‍വൈസര്‍ പി.പി. വേണുഗോപാലന്‍ നായര്‍ പറഞ്ഞു. ഓവുചാലിന് മുകളില്‍ സ്ളാബിട്ടാണ് നഗരത്തില്‍ നടപ്പാത ഒരുക്കിയിട്ടുള്ളത്. രക്തസാക്ഷി സ്മൃതി മണ്ഡപം മുതല്‍ നോര്‍ത് കോട്ടച്ചേരി പത്മ പോളി ക്ളിനിക് വരെ മൂന്നര കിലോമീറ്ററോളം നീളത്തിലാണ് നടപ്പാത. കഴിഞ്ഞ ഒക്ടോബറില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ കാഞ്ഞങ്ങാട്ടെ റോഡ് നിര്‍മാണം കെ.എസ്.ടി.പി തുടങ്ങിയെങ്കിലും മാനദണ്ഡങ്ങള്‍ പാലിച്ചില്ളെന്നും നിലവാരമില്ളെന്നും ആരോപിച്ച് ചില കൗണ്‍സിലര്‍മാര്‍ തടഞ്ഞിരുന്നു. പിന്നീട് തിരുവനന്തപുരത്തുനിന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍മാര്‍ വന്ന് പരിശോധിച്ച ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് പുനരാരംഭിച്ചത്. വ്യാപാരം മുടങ്ങിയെന്നാരോപിച്ച് കൗണ്‍സിലര്‍ റഷീദിന്‍െറ നേതൃത്വത്തില്‍ വ്യാപാരികളും മറ്റും ചേര്‍ന്ന് നിര്‍മാണ ജോലികള്‍ കഴിഞ്ഞ ബുധനാഴ്ച തടസ്സപ്പെടുത്തിയിരുന്നു. നടപ്പാത കൈയേറ്റവും മറ്റും പുറത്തറിയാതിരിക്കാനാണ് റോഡ് പണിക്ക് തടസ്സം നില്‍ക്കുന്നതെന്നാണ് ആരോപണം. കാല്‍നടയാത്ര പോലും ദുസ്സഹമാക്കും വിധമാണ് പലയിടത്തും കൈയേറ്റം. രണ്ട് വര്‍ഷമായിട്ടും നഗരത്തിലെ റോഡ് നിര്‍മാണം തടസ്സപ്പെടുത്തുന്നതില്‍ ചില കൗണ്‍സിലര്‍മാര്‍ക്കും വ്യാപാരികള്‍ക്കും പങ്കുണ്ടെന്നും ആരോപണമുണ്ട്. നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കിയാല്‍ റോഡ് നിര്‍മാണം പാതി വഴിക്ക് നിര്‍ത്തേണ്ടി വരുമെന്ന് എന്‍ജിനീയര്‍മാരും പറയുന്നു. രണ്ടു വര്‍ഷമായി പൊളിച്ചിട്ട റോഡുകളില്‍നിന്ന് വേനല്‍ക്കാലത്ത് പൊടിയും മഴക്കാലത്ത് ചളിയും മൂലം പൊറുതിമുട്ടുകയാണ് കാഞ്ഞങ്ങാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.