കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ ഭാഗമായ നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാങ്കേതിക സഹായം നല്‍കുന്നതിന് പ്രത്യേക സംവിധാനം ഉണ്ടാക്കുമെന്ന് പ്രസിഡന്‍റ് കെ.വി. സുമേഷ് പറഞ്ഞു. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ സാങ്കേതിക വിദഗ്ധരായ വിരമിച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള സഹായ സംവിധാനമാണ് ഉദ്ദേശിക്കുന്നത്. പുതിയ വാര്‍ഷിക പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണം. സാങ്കേതിക തടസ്സങ്ങള്‍ക്ക് സാധ്യതയുള്ളതാണെങ്കില്‍ അവ പരിഹരിച്ച് വേണം പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കാന്‍. ഈ വര്‍ഷത്തെ പദ്ധതിയില്‍ ബഹുവര്‍ഷ പ്രോജക്ടുകള്‍ അല്ലാതുള്ളവ സ്പില്‍ഓവര്‍ ആകുന്ന നില ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.