കരിമ്പനി: വില്ലന്‍ മണലീച്ച

കണ്ണൂര്‍: രോഗാണുബാധയുള്ള മണലീച്ചയുടെ കടിയേറ്റ് രണ്ടു മുതല്‍ ആറു മാസത്തിനുള്ളിലാണ് കരിമ്പനിയുണ്ടാകുക. ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞാണ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാറുള്ളത്. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പനി, ക്ഷീണം, ശരീരത്തിന്‍െറ തൂക്കം കുറയല്‍, വയറു വീര്‍ത്ത് നിറഞ്ഞുവരുന്നതായി തോന്നല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. പലപ്പോഴും ഇതോടൊപ്പം ശരീരത്തിന്‍െറ രോഗപ്രതിരോധ ശേഷി കുറയുന്നതിനാല്‍ മറ്റ് ബാക്ടീരിയകള്‍ വഴിയുള്ള അണുബാധയും വിളര്‍ച്ചയും രക്തസ്രാവവുമൊക്കെയുണ്ടാകാം. യഥാസമയം ചികിത്സ എടുത്തില്ളെങ്കില്‍ മരണം സംഭവിക്കും. മണലീച്ചയുടെ കടിയേല്‍ക്കാതിരിക്കാന്‍ വളരെ ചെറിയ സുഷിരങ്ങളുള്ള കൊതുകുവലയും ഇത്തരം പ്രാണികളെ അകറ്റുന്ന ലേപനങ്ങളും ഉപയോഗിക്കണം. വ്യക്തി ശുചിത്വവും പാലിക്കുക. വീടുകളുടെ ഭിത്തികള്‍ സിമന്‍റ് ഉപയോഗിച്ച് വൃത്തിയായി പ്ളാസ്റ്റര്‍ ചെയ്യുകയും ഭിത്തികളിലുള്ള സുഷിരങ്ങള്‍ അടക്കുകയും വേണം. രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളിലേക്ക് ട്രക്കിങ്ങിനും പിക്നിക്കിനും പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അറിയിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.