ചൂരല്‍ ഹരിതീര്‍ഥക്കര വെള്ളച്ചാട്ടം സംരക്ഷിക്കാന്‍ ജനകീയസമിതി

ചെറുപുഴ: നിരവധി സഞ്ചാരികളത്തെുന്ന ചൂരല്‍ ഹരിതീര്‍ഥക്കര വെള്ളച്ചാട്ടം സംരക്ഷിക്കാന്‍ ജനകീയസമിതി രംഗത്ത്. കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്തിലെ ചൂരല്‍ അരിയിലെ വെള്ളച്ചാട്ടം നശിക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞദിവസം പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ജനകീയ ജാഗ്രതാസമിതി രൂപവത്കരിച്ചത്. വര്‍ഷകാലത്ത് നൂറടിയോളം ഉയരത്തില്‍നിന്ന് താഴേക്കുപതിക്കുന്ന വെള്ളച്ചാട്ടം ആസ്വദിക്കാന്‍ നിരവധിപേരാണ് ഇവിടെ എത്താറുള്ളത്. ചെങ്കല്‍ പ്രദേശത്തെ ജൈവസമ്പന്നമായ പ്രകൃതിയെ അറിയാനും പാറക്കെട്ടുകള്‍ തഴുകിയിറങ്ങുന്ന വെള്ളച്ചാട്ടം ആസ്വദിക്കാനും വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധി എത്തുന്നുണ്ടെങ്കിലും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനോ ലഘുഭക്ഷണം ലഭിക്കുന്നതിനോ സൗകര്യമില്ല. പയ്യന്നൂര്‍ ചെറുപുഴ മെയിന്‍ റോഡിലെ ചൂരലില്‍നിന്ന് രണ്ടര കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ ഇവിടെ എത്താമെന്നതാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഏതാനും വര്‍ഷംമുമ്പ് ഇവിടെ ചെറുകിട ജലസേചനപദ്ധതിക്കായി അനര്‍ട്ടിന്‍െറ നേതൃത്വത്തില്‍ സാധ്യതാപഠനവും നടത്തിയിരുന്നു. എന്നാല്‍, തുടര്‍ നടപടികളുണ്ടായില്ല. മഴക്കാലമാരംഭിക്കുന്നതോടെ വിനോദത്തിനായി എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം സാമൂഹികവിരുദ്ധ പ്രവൃത്തികളും ഏറുകയാണ്. മദ്യക്കുപ്പികളും പ്ളാസ്റ്റിക്കുകളും മറ്റും വലിച്ചെറിയുന്നതിനാല്‍ വെള്ളച്ചാട്ടം മലിനമാകുന്നു. പ്രദേശത്തെ വനസമ്പത്തും നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ജനകീയസമിതി രൂപവത്കരിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് പി. ഉഷ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ.എം. ബാലകേശവന്‍ അധ്യക്ഷത വഹിച്ചു. പി. ശശിധരന്‍, എന്‍.കെ. രാജന്‍, സി. രമേശന്‍, സി.വി. ശോഭന, പി.വി. യശോദ, എം. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: രാജേഷ് കടയക്കര (ചെയ), സി.എ. വര്‍ഗീസ് (വൈസ് ചെയ), ബാബു കുര്യാക്കോസ് (കണ്‍), പി. സുരേഷ് (ജോ. കണ്‍).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.