കണ്ണൂര്‍ വിമാനത്താവളം :പ്രധാന റോഡിന്‍െറ നിര്‍മാണം ഇഴയുന്നു; ജനത്തിന് ദുരിതയാത്ര

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതി പ്രദേശത്തേക്കുള്ള പ്രധാന വഴിയായ വായാന്തോട്-അഞ്ചരക്കണ്ടി റോഡ് നവീകരണം ഇഴഞ്ഞുനീങ്ങുന്നു. ആരംഭിച്ച് മാസങ്ങളായെങ്കിലും പ്രവൃത്തികള്‍ എങ്ങുമത്തൊത്ത അസ്ഥയാണ്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതി പ്രദേശമായ മൂര്‍ഖന്‍പറമ്പ് വരെയുള്ള നാല് കിലോമീറ്റര്‍ നീളുന്ന റോഡിന്‍െറ നവീകരണത്തിന് 85 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. നിര്‍മാണം ആരംഭിച്ച് മാസങ്ങളായെങ്കിലും മന്ദഗതിയിലാണ് നീങ്ങുന്നത്. മാസങ്ങളായി നടക്കുന്ന നിര്‍മാണം പൂര്‍ത്തിയാകാത്തത് കാരണം കാല്‍നടപോലും ദുസ്സഹമായിരിക്കുകയാണ്. വിമാനത്താവള അനുബന്ധമായി വിവിധ റോഡുകളുടെ പ്രവൃത്തിയും ഉടന്‍ ആരംഭിക്കാന്‍ നീക്കമുണ്ട്. വിവിധ തലങ്ങളില്‍ നിന്ന് റോഡു നവീകരണം സംബന്ധിച്ച് മുറവിളി ഉയരുന്ന പശ്ചാത്തലത്തിലാണ് വിമാനത്താവള മേഖലയിലേക്കത്തെുന്ന വിവിധ റോഡുകള്‍ ഉടന്‍ നവീകരിക്കാന്‍ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.