തളിപ്പറമ്പില്‍ ഒമ്പത് കടകളില്‍ കവര്‍ച്ച

തളിപ്പറമ്പ്: നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലായി ഒമ്പത് കടകളില്‍ കവര്‍ച്ച. തളിപ്പറമ്പ് മെയിന്‍ റോഡ്, മന്ന, ഏഴാംമൈല്‍ എന്നിവിടങ്ങളിലെ കടകളിലാണ് കവര്‍ച്ച നടന്നത്. ടാഗോര്‍ സ്കൂളിന് സമീപത്തെ അസ്ലമിന്‍െറ മാറ്റ് ഹൗസ്, മന്ന ബാഫഖി നഗറിലെ കെ.പി. അബൂബക്കറിന്‍െറ കെ.പി. ടെക്സ്, മന്ന സ്വദേശി എം. മൊയ്തുവിന്‍െറ ടൗണ്‍ മെഡിക്കല്‍സ്, അള്ളാംകുളത്തെ കെ.വി. മുഹമ്മദലിയുടെ മിഹ്റാജ് ജ്യൂസ് സെന്‍റര്‍, കെ.വി. അബ്ദുല്‍ ഖാദറിന്‍െറ അങ്ങാടി മരുന്ന് കട എന്നിവിടങ്ങളിലാണ് മെയിന്‍ റോഡില്‍ മോഷണം നടന്നത്. എന്‍.എം. സുബൈറിന്‍െറ അരിമൊത്തവ്യാപാര കട, ഏഴാംമൈലില്‍ പ്ളാത്തോട്ടം സ്വദേശി സി. കുഞ്ഞഹമ്മദിന്‍െറ ചോയ്സ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ചുമര്‍ തുരന്നാണ് കവര്‍ച്ച നടത്തിയത്. മന്നയിലെ അല്‍മാസ് ബേക്കറിയിലും കവര്‍ച്ച നടന്നു. ഇവിടത്തെ സി.സി.ടി.വി കാമറയില്‍ മോഷ്ടാവിന്‍െറ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ 2.10നാണ് കാമറയില്‍ പതിഞ്ഞിരിക്കുന്നത്.ഇവിടങ്ങളിലെല്ലാം മേശവലിപ്പില്‍ ഉണ്ടായിരുന്ന ആയിരത്തില്‍ കുറഞ്ഞ നാണയങ്ങള്‍ നഷ്ടപ്പെട്ടു. എല്ലായിടത്തും പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടന്നത്. മെയിന്‍ റോഡിലെ ഫൂട്ട് പാലസിന്‍െറ പൂട്ട് തകര്‍ത്തെങ്കിലും സെന്‍ട്രല്‍ പൂട്ട് തുറക്കാന്‍ കഴിയാത്തതിനാല്‍ കവര്‍ച്ച നടന്നില്ല. എന്‍.എം അരി മൊത്തവ്യാപാര കടയില്‍ കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മറ്റു ചില കടകളുടെയും പൂട്ട് തകര്‍ത്തിട്ടുണ്ട്. ഏഴാംമൈലിലെ ചോയ്സ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ചുമര്‍ തുരന്നാണ് മോഷ്ടാവ് അകത്തുകയറിയത്. ഇവിടെ നിന്നും മേശവലിപ്പിലുണ്ടായിരുന്ന 2000 രൂപയും 6000 രൂപയുടെ സിഗരറ്റ്, ബീഡി എന്നിവയും കവര്‍ന്നു.രാത്രി രണ്ട് മണിക്ക് മെയിന്‍ റോഡില്‍ രണ്ട് യുവാക്കളെ കണ്ടതായി ചിലര്‍ പൊലീസില്‍ വിവരമറിയിച്ചിട്ടുണ്ട്. കവര്‍ച്ച നടന്ന കടകളില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ കെ.എസ്. റിയാസ്, ടി. താജുദ്ദീന്‍, ടി. ജയരാജ് എന്നിവര്‍ സന്ദര്‍ശിച്ചു. കവര്‍ച്ചയുടെ രീതി പരിശോധിക്കുമ്പോള്‍ കവര്‍ച്ചക്ക് പിന്നില്‍ തൊരപ്പന്‍ സന്തോഷാണെന്ന് സംശയിക്കുന്നതായി എസ്.ഐ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങിയത്. മന്നയിലെ ബേക്കറിയില്‍ നിന്നും ലഭിച്ച ദൃശ്യവും സന്തോഷുമായി സാമ്യമുള്ളതാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തളിപ്പറമ്പ് പൊലീസിനെ അറിയിക്കണമെന്നും എസ്.ഐ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.