കണ്ണൂര്‍: വറുതിയുടെ നാളുകള്‍ അവസാനിക്കാന്‍ 12 ദിവസം ബാക്കിനില്‍ക്കേ ജീവഭയമില്ലാതെ മത്സ്യത്തൊഴിലാളികള്‍. യന്ത്രവത്കൃത ബോട്ടുകള്‍ കരക്കായതിനാല്‍ ചെറുവള്ളങ്ങളില്‍ മത്സ്യം പിടിക്കുന്നവരാണ് ഒരു നേരത്തെ അന്നത്തിനായി ജീവന്‍ പണയം വെച്ച് കടലിലേക്കിറങ്ങുന്നത്. 47 ദിവസത്തെ ട്രോളിങ് നിരോധം ജൂലൈ 31നാണ് അവസാനിക്കുക. ട്രോളിങ് വേളയില്‍ ചെറിയ ഫൈബര്‍ വള്ളങ്ങളിലാണ് മീന്‍പിടിത്തം. കണ്ണൂര്‍ ആയിക്കര മാപ്പിളബേ തുറമുഖത്തിനോടനുബന്ധിച്ച് ജോലി ചെയ്തുവരുന്ന മത്സ്യത്തൊഴിലാളികള്‍ കണ്ണൂര്‍ കന്‍േറാണ്‍മെന്‍റിലെ പട്ടാളക്കാരുടെ ഫയറിങ് റെയ്ഞ്ചിലാണ് ചൊവ്വാഴ്ച മത്സ്യബന്ധനത്തിനിറങ്ങിയത്. മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് പട്ടാളക്കാരുടെ വെടിവെപ്പെങ്കിലും മത്സ്യം ലഭിക്കുന്ന പ്രദേശമായതിനാല്‍ തൊഴിലാളികള്‍ കൂട്ടത്തോടെ മത്സ്യബന്ധനത്തിനായി ചെറുവള്ളങ്ങളിലിറങ്ങുകയായിരുന്നു. ഇതോടെ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എസ്.ഐ ബാബുവിന്‍െറ നേതൃത്വത്തില്‍ 50ഓളം വള്ളങ്ങളെ തിരിച്ചത്തെിച്ചു. വേളൂരിയും ചെറിയ ചെമ്മീനുമാണ് ചൊവ്വാഴ്ച തൊഴിലാളികളുടെ വലനിറച്ചത്. കരയില്‍നിന്ന് 500 മീറ്ററിനുള്ളിലാണ് തൊഴിലാളികള്‍ കടലിലേക്ക് കയറിച്ചെന്നത്. കേരളതീരത്ത് മാസങ്ങളായി മത്സ്യങ്ങള്‍ ലഭിക്കുന്നില്ല. മിക്ക ദിവസങ്ങളിലും ഇന്ധനത്തിന്‍െറ വിലപോലും ലഭിക്കുന്നില്ളെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി കണ്ണൂര്‍ ഭാഗത്ത് മത്സ്യമത്തെിയത് തിരിച്ചറിഞ്ഞ തൊഴിലാളികള്‍ കൂട്ടത്തോടെ മത്സ്യബന്ധനത്തിനിറങ്ങുകയായിരുന്നു. ഫയറിങ് റെയ്ഞ്ച് ആയതിനാല്‍ അധികൃതര്‍ വിവരം നല്‍കിയതനുസരിച്ചാണ് മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് സംഘം വള്ളങ്ങള്‍ തിരിച്ചത്തെിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.