കുടിതേടി കൂട്ടുകാര്‍ പദ്ധതിക്ക് തുടക്കം

കേളകം: പഠനം മുടങ്ങിയ ആദിവാസി കുരുന്നുകളെ തിരികെയത്തെിക്കാന്‍ ആറളം ഫാം ഹൈസ്കൂളില്‍ ‘കുടിതേടി കൂട്ടുകാര്‍’ തീവ്രയജ്ഞ പദ്ധതിക്ക് തുടക്കമായി. കുട്ടികള്‍ക്ക് സമ്മാനപ്പൊതികളും മധുര പലഹാരങ്ങളുമായി കുടില്‍ സന്ദര്‍ശനം നടത്തിയാണ് പദ്ധതി തുടങ്ങിയത്. പഠനം മുടങ്ങിയ 16 കുട്ടികളെ ഇന്നലെ സ്കൂളില്‍ തിരികെയത്തെിച്ചു. പരിപാടി ഫാം 11ാം ബ്ളോക്കില്‍ ആറളം പഞ്ചായത്ത് പ്രസിഡന്‍റ് ഷിജി നടുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ആറളം ഗ്രാമ പഞ്ചായത്ത്, ഫാം ഹൈസ്കൂള്‍, ആദിവാസി പുനരധിവാസ മിഷന്‍, ജനമൈത്രീ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി കണ്‍വീനര്‍ കെ.എന്‍. വേണു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. വേലായുധന്‍, ടി.ആര്‍.ഡി.എം ആറളം സൈറ്റ് മാനേജര്‍ ഗിരീഷ് കുമാര്‍, പ്രധാനാധ്യാപിക ഡെയിസി ജോസഫ്, അധ്യാപകരായ കെ.എം. വേണു, എം.ടി. ഷംന, വി.വി. ഗിരീഷ് കുമാര്‍, പി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഊരുമൂപ്പന്മാര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ആദിവാസി സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് കുട്ടികളുടെ പഠനം ഉറപ്പ് വരുത്തുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നത്. വരും ദിവസങ്ങളിലും ഫാമിലെ കുടിലുകള്‍ സന്ദര്‍ശിച്ച് പഠനം മുടങ്ങിയ കുട്ടികളെ മടക്കിയത്തെിക്കുന്ന പദ്ധതി തുടരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.