വേനലിലെ കൃഷി നാശം: പരിഹാരത്തിനായി സര്‍ക്കാര്‍ ഇടപെടണം

കീഴല്ലൂര്‍: പാലയോട്, നടുക്കുനി പ്രദേശങ്ങളില്‍ വേനല്‍ കാലത്ത് കൃഷി നശിക്കുന്നതിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷകസംഘം കുറ്റിക്കര യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വേനല്‍ കാലത്ത് കീഴല്ലൂര്‍ ജലസംഭരണിയുടെ ഷട്ടര്‍ അടക്കുന്നതിനാല്‍ വെള്ളം കയറി കൃഷി നശിക്കുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഷട്ടര്‍ അടക്കുമ്പോള്‍ വെള്ളം കയറുന്നത് നിയന്ത്രിക്കാന്‍ നടപടിയെടുക്കുകയോ പ്രസ്തുത പ്രദേശങ്ങളിലെ കൃഷി സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കീഴല്ലൂര്‍ ജലസംഭരണിയുടെ ഭാഗമാക്കുകയോ ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംഘം ഏരിയാ പ്രസിഡന്‍റ് വി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് നിഖില്‍ കൊല്ലനാണ്ടി അധ്യക്ഷത വഹിച്ചു. യൂനിറ്റിലെ മികച്ച ക്ഷീര കര്‍ഷക പി.കെ. ജാനകി, അധ്യാപകനും യുവകര്‍ഷകനുമായ നിഖില്‍ കൊല്ലനാണ്ടി എന്നിവരെ കര്‍ഷക സംഘം വില്ളേജ് സെക്രട്ടറി പി.പി. സുരേന്ദ്രന്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു. ടി. മനോഹരന്‍, എം.വി. പ്രശാന്തന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി. ഹരിദാസന്‍ സ്വാഗതം പറഞ്ഞു. മുതിര്‍ന്ന കര്‍ഷകന്‍ പറമ്പന്‍ ഭാസ്കരന്‍ പതാകയുയര്‍ത്തി. ഭാരവാഹികള്‍: കെ. നിഖില്‍ (പ്രസി), എം. രാകേഷ് (ജോ.സെക്ര), പി. ഹരിദാസന്‍ (സെക്ര), കെ. നിധിന്‍ (ജോ.സെക്ര). 16 അംഗ വില്ളേജ് സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.