വിദ്യാര്‍ഥികള്‍ വിമര്‍ശങ്ങളെ നേരിടുന്നതിനുള്ള കരുത്താര്‍ജിക്കണം –ഡോ. ഖാദര്‍ മാങ്ങാട്

മാഹി: വിദ്യാര്‍ഥികള്‍ വിമര്‍ശങ്ങളെ നേരിടാന്‍ കരുത്താര്‍ജിക്കണമെന്നും മുതിര്‍ന്നവരുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സഹിഷ്ണുത കാണിക്കുന്ന ശീലം വളര്‍ത്തിയെടുക്കണമെന്നും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. ചെറുകല്ലായി രാജീവ് ഗാന്ധി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് സംഘടിപ്പിച്ച വിദ്യാര്‍ഥി പ്രതിഭകള്‍ക്കുള്ള അനുമോദനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവ് ആര്‍ജിക്കുന്നതോടൊപ്പം കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ആത്മവിശ്വാസവും നേടണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക ദ്രാവകം ധാരാളം ലഭ്യമാവുന്ന ഇടം മാത്രമല്ല മാഹി. വിമോചന സമര നേതാവ് ഐ.കെ. കുമാരന്‍െറയും കഥാകാരന്‍ എം. മുകുന്ദന്‍െറയും ഇ. വത്സരാജിന്‍െറയും ജന്മഭൂമി കൂടിയാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍മന്ത്രി ഇ. വത്സരാജ് അധ്യക്ഷത വഹിച്ചു. മാഹി സഹകരണ ബി.എഡ് കോളജില്‍ നടന്ന ചടങ്ങില്‍ മാഹി മേഖലയിലെ എസ്.എസ്.എല്‍.സി, പ്ളസ്ടു, ഫ്രഞ്ച് ബ്രവെ പരീക്ഷകളില്‍ എപ്ളസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ടി. സുരേന്ദ്രബാബു, എം. രവീന്ദ്രന്‍, രമേശ് പറമ്പത്ത്, ജാഫര്‍ മൈതാനിന്‍റവിട, ജോസ് ബേസില്‍ ഡിക്രൂസ്, വി.പി. രജിഷ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.