കൂത്തുപറമ്പില്‍ ലഹരി വസ്തു വേട്ട കര്‍ശനമാക്കി: ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്ന് വന്‍ ലഹരി വസ്തുക്കള്‍ പിടികൂടി

കൂത്തുപറമ്പ്: ലഹരി വസ്തുക്കള്‍ക്കെതിരായ പരിശോധന കൂത്തുപറമ്പ് മേഖലയില്‍ എക്സൈസ് കര്‍ശനമാക്കി. ചിറ്റാരിപ്പറമ്പ് ടൗണ്‍, പൂവ്വത്തിന്‍കീഴില്‍ എന്നിവിടങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങളില്‍ ഇന്നലെ നടത്തിയ പരിശോധനകളില്‍ വന്‍ ലഹരി വസ്തുശേഖരം പിടികൂടി. എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് കൂത്തുപറമ്പ് മേഖലയിലും പരിശോധന കര്‍ശനമാക്കിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്. അതോടൊപ്പം സ്കൂള്‍ പരിസരങ്ങളിലെ സംശയമുള്ള കടകളിലും പരിശോധന നടത്തുന്നുണ്ട്. 300 പാക്കറ്റോളം നിരോധിത പുകയില ഉല്‍പന്നങ്ങളും പ്രത്യേകതരം ലഹരി ഇലകളുമാണ് പിടിച്ചെടുത്തത്. കൂത്തുപറമ്പ് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തിന്‍െറ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്‍റീവ് ഓഫിസര്‍ പി.സി. ഷാജി, സിവില്‍ എക്സൈസ് ഓഫിര്‍മാരായ ശൈലേഷ്, മനീഷ് എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.