ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ തിരിച്ചയക്കാനുള്ള ശ്രമത്തിനിടെ ചരിഞ്ഞു

ഇരിട്ടി: കരിക്കോട്ടക്കരി പാറക്കപ്പാറയിലെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ വനപാലകരും പൊലീസും നാട്ടുകാരും ചേര്‍ന്ന് വനത്തിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിനിടെ ചരിഞ്ഞു. 30 വയസ്സോളം തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്. തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് പാറക്കപ്പാറയിലെ പടിക്കപ്പറമ്പില്‍ ആന്‍റണി തന്‍െറ കൃഷിയിടത്തിലിറങ്ങിയ ആനയെ കാണുന്നത്. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ഡി.എഫ്.ഒ സുനില്‍ പാടമി, റെയിഞ്ച് ഓഫിസര്‍ സോളമന്‍, അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. മധുസൂദനന്‍, ഫോറസ്റ്റര്‍മാരായ മനോഹരന്‍, എം. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകരും കരിക്കോട്ടക്കരി എസ്.ഐ ടി. സജിത്തിന്‍െറ നേതൃത്വത്തിലുള്ള പൊലീസും പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഷീജ സെബാസ്റ്റ്യന്‍, ഇരിട്ടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.ടി. റോസമ്മ, മറ്റു ജനപ്രതിനിധികള്‍ എന്നിവരും സ്ഥലത്തത്തെി. 11 മണിയോടെ കാട്ടിലേക്ക് തിരിച്ചുവിടാനുള്ള ശ്രമം തുടങ്ങിയെങ്കിലും ആന ജനവാസ കേന്ദ്രത്തില്‍ തന്നെ നിലയുറപ്പിച്ചു. ഒടുവില്‍ 12 മണിയോടെ ആന പാറക്കപ്പാറയിലെ കൈത്തോടിന്‍െറ കരയില്‍ കുഴഞ്ഞുവീണ് ചരിയുകയായിരുന്നു. ആനയുടെ വലതു വശത്തെ കാലിന്‍െറയും വയറിന്‍െറയും ഇടയിലായി മുറിവേറ്റ പാടുണ്ട്. ഇത് വെടിയേറ്റത് മൂലം ഉണ്ടായതാണോ എന്ന സംശയമുണ്ട്. വൈകീട്ട് അഞ്ചു മണിയോടെ മൃഗ ഡോക്ടര്‍മാരായ പി.എന്‍. ഷിബു, കെ. മഞ്ഞപ്പ എന്നിവരത്തെി പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ജഡം പാറക്കപ്പാറയില്‍ തന്നെ മറവ് ചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാവൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.