‘ഉണര്‍വ് 2016’ ഉപഹാരങ്ങള്‍ വിതരണം ചെയ്തു

ചൊക്ളി: സര്‍വശിക്ഷാ അഭിയാന്‍െറ നേതൃത്വത്തില്‍ ‘ഉണര്‍വ് 2016’ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. 2015-2016 അധ്യയന വര്‍ഷം ആദായകരമായ വിദ്യാലയങ്ങളുടെ പട്ടികയില്‍ ഇടം നേടിയ വിദ്യാലയങ്ങള്‍ക്കുള്ളതാണ് ഉണര്‍വ്വ് 2016. ചൊക്ളി വിദ്യാഭവനില്‍ നടന്ന പ്രധാനാധ്യാപക കൂട്ടായ്മയില്‍ ചൊക്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ശ്രീവത്സന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പെരിങ്ങത്തൂര്‍ മുസ്ലിം എല്‍.പി സ്കൂള്‍, നോര്‍ത്് മേനപ്രം എല്‍.പി സ്കൂള്‍, ബാവാന്‍െറ പറമ്പ് എല്‍.പി സ്കൂള്‍, പുല്ലൂക്കര നോര്‍ത് എല്‍.പി സ്കൂള്‍ എന്നീ വിദ്യാലയങ്ങള്‍ക്കാണ് ഉപഹാരങ്ങള്‍ ലഭിച്ചത്. ചൊക്ളി ബി.പി.ഒ റഹനാ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജയപ്രസാദ് നാണു, ഡയറ്റ് ഫാക്കല്‍റ്റി പുഷ്പലത, ഷാജിം, ജയതിലകന്‍, ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.